ലോക ഫുട്ബോളിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്ന് അവസാനിച്ചേക്കാം, അത് ക്ലബ്ബുകളെയോ ദേശീയ ടീമുകളെയോ കുറിച്ചല്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള മത്സരം ആധുനിക ഫുട്ബോൾ ചരിത്രത്തിലെ ഒരു പ്രത്യേക അധ്യായമാണ്,ഇനി പുതിയൊരു അധ്യായം ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.
മെസ്സിയും റൊണാൾഡോയും ഒരു ടീമിൽ കളിക്കാനുള്ള സാദ്ധ്യതകൾ ഉയർന്നു വന്നിരിക്കുകയാണ്.സൗദി അറേബ്യൻ മാധ്യമങ്ങളും പത്രപ്രവർത്തകനുമായ അബ്ദുൽ അസീസ് അൽ-തമീമി പറയുന്നതനുസരിച്ച് മെസ്സി നിലവിൽ കളിക്കുന്ന ടീമായ ഇൻ്റർ മിയാമി അവരുടെ MLS പ്രോജക്റ്റിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിക്കാൻ റൊണാൾഡോയുമായി ബന്ധപ്പെട്ടിരിക്കുകയാണ്.2025-ൽ 40 വയസ്സ് തികയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു വർഷത്തേക്ക് സൈൻ ചെയ്യാൻ അവർ ആഗ്രഹിക്കുന്നത്.
🚨 Inter Miami STILL wants to sign Cristiano Ronaldo. [@a_altamimi11] pic.twitter.com/3S7Q11o7xO
— TCR. (@TeamCRonaldo) May 5, 2024
കളിക്കളത്തിലെ ദീർഘകാല എതിരാളികളായ റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കുന്നത് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ ആവേശം ജ്വലിപ്പിച്ചിട്ടുണ്ട്. സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. റൊണാൾഡോയ്ക്ക് ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ഇതിനകം 53 ഗോളുകൾ ഉണ്ട്.എർലിംഗ് ഹാലൻഡ് എംബപ്പേ എന്നിവർക്ക് മുകളിലാണ് റൊണാൾഡോയുടെ സ്ഥാനം.
ഒരു കലണ്ടർ വർഷത്തിൽ (2024) ലോകത്തിലെ ഏറ്റവും മികച്ച സ്കോറർ ആവാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ.ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ കരിയറിൽ 891 ഗോളുകൾ നേടിയിട്ടുണ്ട്. ഈ വര്ഷം ജർമ്മനിയിൽ പോർച്ചുഗലിനായി കളിക്കുന്ന 2024 യുവേഫ യൂറോയിൽ 900 ഗോളുകൾ എത്താൻ കഴിയും.