ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സീസണിലെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കുമോ ? |Cristiano Ronaldo
യുവേഫ യൂറോപ്പ ലീഗിലെ ആദ്യ ജയം തേടി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. മോൾഡോവാൻ ചാമ്പ്യന്മാരായ ഷെരീഫ് ടിറാസ്പോളിനെതിരാണ് യുണൈറ്റഡിന്റെ മത്സരം. ആദ്യ മത്സരത്തിൽ റയൽ സോസോഡാഡിനോട് പരാജയപ്പെട്ട യുണൈറ്റഡ് ഇന്നത്തെ മത്സരത്തിൽ ജയിക്കാം എന്ന ഉറച്ച വിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
ഓൾഡ്ട്രാഫോർഡിൽ വെച്ച് 1-0ന്റെ പരാജയം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കു.മാർക്കസ് റാഷ്ഫോർഡിന് പേശി പരിക്ക് കാരണം നഷ്ടമാകുമെന്ന് മാനേജർ എറിക് ടെൻ ഹാഗ് മത്സരത്തിന് മുന്നോടിയായായുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.റാഷ്‌ഫോർഡ്, ഡോണി വാൻ ഡി ബീക്ക്, ആരോൺ വാൻ-ബിസാക്ക എന്നിവർ ബുധനാഴ്ച പരിശീലനം നടത്തിയില്ല, കഴിഞ്ഞ മാസം ലിവർപൂളിനെതിരായ വിജയത്തെത്തുടർന്ന് അക്കില്ലസിന് പരിക്കേറ്റതിനെത്തുടർന്ന് ആന്റണി മാർഷ്യൽ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിൽ ഒമോണിയ നിക്കോസിയയെ 3-0ന് തോൽപിച്ച മൊൾഡോവൻ ചാമ്പ്യൻ ഷെരീഫ്, കഴിഞ്ഞ സീസണിലെ തങ്ങളുടെ അരങ്ങേറ്റ ചാമ്പ്യൻസ് ലീഗ് കാമ്പയിനിൽ റയൽ മാഡ്രിഡിനെ സാന്റിയാഗോ ബെർണബ്യൂവിൽ ഞെട്ടിചിരുന്നു. പോർച്ചുഗീസ് സൂപ്പർ താരം ഗോൾ ഇന്നത്തെ മത്സരത്തിൽ സ്‌കോറിംഗ് ഷീറ്റിൽ എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.കഴിഞ്ഞയാഴ്ച ഓൾഡ് ട്രാഫോർഡിൽ റയൽ സോസിഡാഡിനെതിരെ 37-കാരൻ തുടങ്ങിയെങ്കിലും കാമ്പെയ്‌നിൽ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപെട്ടിരുന്നു. ഈ സീസണിൽ ഏഴു മത്സരങ്ങളിൽ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് സാധിച്ചില്ല.
റൊണാൾഡോ ഇല്ലാതിരുന്നപ്പോൾ തുടർച്ചയായി നാലു മത്സരങ്ങളിലും ജയിച്ച യുണൈറ്റഡ് റയൽ സോസോഡാഡിനെതിരെ ആദ്യ ഇലവനിൽ എത്തിയപ്പോൾ പരാജയപ്പെടുകയും ചെയ്തു.റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താനുള്ള ടെൻ ഹാഗിന്റെ തീരുമാനം ശരിയാണെന്ന് ഇതിലൂടെ മനസ്സിലാക്കേണ്ടി വരും. യുണൈറ്റഡിന്റെ മുന്നേറ്റനിരയിൽ ഒരു സ്‌ട്രൈക്കറുടെ റോളിൽ റൊണാൾഡോ ഫലപ്രദനല്ലെന്ന് തെളിയിച്ച മത്സരം കൂടിയായിരുന്നു ഇത്.സോസിഡാഡിനെതിരായ റൊണാൾഡോയുടെ പ്രകടനം ടെൻ ഹാഗിന്റെ സിസ്റ്റത്തിൽ ആരംഭിക്കാൻ താൻ തയ്യാറല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
പ്രതിസന്ധി ഘട്ടം മറികടന്ന് ടെൻ ഹാഗിന്റെ ആദ്യ ഇലവനിലേക്ക് റൊണാൾഡോ എത്തുമോ അതോ ബെഞ്ചിൽ തന്നെ ഇരുന്നു സീസൺ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകർ.തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മോശം സീസണോടെ സൂപ്പർ താരത്തിന് കരിയർ അവസാനിപ്പിക്കേണ്ടി വരുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടി വരും.