ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. അർജന്റീനക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായേക്കില്ല. എന്നിരുന്നാലും ലയണൽ മെസ്സിയുടെയും സഹതാരങ്ങളുടെയും മികച്ച പ്രകടനത്തിന്റെ ഫലമായി കൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നതും വിശ്വസിക്കുന്നതും.
ഈ മത്സരത്തിനു മുന്നേ ആരാധകർക്ക് ആശങ്ക നൽകിയിരുന്ന ഒരു കാര്യം ഡി പോളിന്റെ പരിക്കയായിരുന്നു. അദ്ദേഹം പരിശീലനം നടത്തിയിട്ടില്ലെന്നും ഹോളണ്ടിനെതിരെ കളിക്കില്ല എന്നുമായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അതേസമയം ഡി മരിയ കളിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഈ രണ്ട് താരങ്ങളെക്കുറിച്ചും അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനിയോട് ചോദിക്കപ്പെട്ടിരുന്നു. 2 താരങ്ങളും കളിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തമായ ഉത്തരം പരിശീലകൻ നൽകിയിട്ടില്ല. മറിച്ച് അവസാനത്തെ ട്രെയിനിങ് സെഷന് ശേഷം തീരുമാനിക്കുമെന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
‘ ഡി പോൾ ഇന്നലെ പരിശീലനം നടത്തിയിരുന്നു.ഡി മരിയയും ഇന്നലെ പരിശീലനം നടത്തിയിട്ടുണ്ട്.മുമ്പ് മത്സരം കളിച്ച താരങ്ങൾ പിന്നീട് പകുതി പരിശീലനം നടത്തുന്ന രീതിയുണ്ട്. ഈ രണ്ടു താരങ്ങൾക്കും ഹോളണ്ടിനെതിരെ കളിക്കാൻ കഴിയുമോ എന്നുള്ളത് ഇന്നത്തെ പരിശീലനത്തിന് ശേഷം നമുക്ക് നോക്കാം’
Lionel Scaloni: "He (De Paul) trained yesterday, also Di Maria trained yesterday. Sometimes, players who have played before, will only complete half of the training. We will see today if they are able to play or not. The information you get from the press is difficult to manage."
— Roy Nemer (@RoyNemer) December 8, 2022
‘ അവസാന പരിശീലന സെഷന് ശേഷം മാത്രമേ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളൂ.ഓരോ മത്സരങ്ങൾക്ക് ശേഷം ചില താരങ്ങൾ തനിച്ച് പരിശീലനം നടത്താറുണ്ട്. വ്യക്തിഗതമായ പരിശീലനങ്ങൾ നടത്താറുണ്ട്. ഇന്നത്തെ പരിശീലനത്തിനു ശേഷമാണ് നാളത്തേക്കുള്ള ഗെയിം പ്ലാൻ ഞങ്ങൾ തീരുമാനിക്കുക ‘ സ്കലോനി പറഞ്ഞു.
ചുരുക്കത്തിൽ രണ്ടു താരങ്ങളും മത്സരത്തിൽ നിന്നും പുറത്തായിട്ടില്ല,മറിച്ച് കളിക്കാനുള്ള സാധ്യതകളുണ്ട്.അർജന്റീനയുടെ പ്രധാനപ്പെട്ട താരങ്ങളാണ് ഇരുവരും.രണ്ടുപേരുടെയും സാന്നിധ്യം തന്നെ അർജന്റീനക്ക് വളരെയധികം ഗുണം ചെയ്യും.