ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പിഎസ്ജി ജർമ്മൻ ഭീമന്മാരായ ബയേണിനോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം അറിഞ്ഞിരുന്നത്.സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു പരാജയം ഏൽക്കേണ്ടി വന്നത് എന്നുള്ളത് പാരീസിനെ സംബന്ധിച്ചിടത്തോളം നെഗറ്റീവായിട്ടുള്ള ഒരു കാര്യമാണ്.
രണ്ടാംപാദ മത്സരം നാളെയാണ് നടക്കുക.നാളെ രാത്രി 1:30ന് ബയേണിന്റെ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ മികച്ച ഒരു മാർജിനിൽ ബയേണിനെ പരാജയപ്പെടുത്തിയാൽ മാത്രമാണ് പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഭാവിയുള്ളൂ.അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടം എല്ലാവരും പിഎസ്ജിയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
ലയണൽ മെസ്സി ഏറ്റവും പുതിയതായി കൊണ്ട് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഒരുപാട് കാര്യങ്ങളെ കുറിച്ച് ലയണൽ മെസ്സി സംസാരിച്ചിരുന്നു. കൂട്ടത്തിൽ ബയേണിനെതിരെയുള്ള മത്സരത്തെ കുറിച്ചും അദ്ദേഹം വാചാലനായി.ബയേണിനെ പരാജയപ്പെടുത്തിക്കൊണ്ട് ഈ സാഹചര്യം മാറ്റിമറിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യും എന്നാണ് ലയണൽ മെസ്സി ഇപ്പോൾ ഈ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളത്.
‘ബയേണിനെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിമുട്ടാവും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ഈ മത്സരത്തിൽ പ്രാധാന്യം ഉണ്ടാവും.അവരുടെ മൈതാനത്ത് വിജയിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.പക്ഷേ വിജയിച്ചു കൊണ്ട് ഈ സാഹചര്യം മാറ്റാൻ വേണ്ടി സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും.കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.നല്ല തയ്യാറെടുപ്പോട് കൂടിയാണ് ഈ മത്സരത്തിന് എത്തുന്നത്.രണ്ട് മത്സരങ്ങൾ വിജയിക്കാനായി എന്നുള്ള ടീമിന്റെ കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട് ‘മെസ്സി പറഞ്ഞു.
Leo Messi: “We will do everything we can to turn the situation around against Bayern and qualify. This is everyone's goal..” 🗣️🇫🇷 pic.twitter.com/Lora40rMp2
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 6, 2023
മെസ്സിയിപ്പോൾ മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 50 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.നെയ്മറുടെ അഭാവത്തിൽ മുന്നേറ്റ നിരയിൽ കിലിയൻ എംബപ്പേയും ലയണൽ മെസ്സിയും മാത്രമായിരിക്കും ഈ മത്സരത്തിൽ ഉണ്ടാവുക.