ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ അവരുടെ തട്ടകത്തിൽ നേരിടും.എടികെ മോഹൻ ബഗാനെ മറികടന്ന് മൂന്നാം സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന കളിക്കാരിലൊരാളായ പുയ്‌റ്റ കഴിഞ്ഞ ആഴ്ച എടികെ മോഹൻ ബഗാനിലേക്ക് പോയിരുന്നു.
മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പകരക്കാരനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ലബ് മാറ്റത്തിനായി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.ചെയ്തിട്ടുണ്ടെന്ന് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. “അദ്ദേഹത്തിന് പകരക്കാരനായി ഞങ്ങളുടെ ടീമിൽ നിലവാരമുള്ള കളിക്കാർ ഉണ്ട്. ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾ ഇത് മുൻകൂട്ടി കണ്ടിരുന്നു, ഞങ്ങൾ അതിനായി മുൻകൂട്ടി തയ്യാറെടുത്തു. നീക്കം നടക്കുന്നതിന് മുമ്പ് ഞങ്ങളുടെ അടുത്ത ഘട്ടത്തിന് ഞങ്ങൾ എല്ലാം തയ്യാറായിക്കഴിഞ്ഞു. ഒരു ഔദ്യോഗിക സ്ഥിരീകരണമായിട്ടല്ല, പക്ഷേ ഞങ്ങൾ തയ്യാറാണ് ഇവാൻ പറഞ്ഞു.
മിഡ്ഫീൽഡർ ഇവാൻ കല്യൂസ്‌നി ഉക്രേനിയൻ ക്ലബ് എഫ്‌കെ ഒലെക്‌സാന്ദ്രിയയിൽ നിന്ന് ഒരു സീസൺ ലോൺ ലോണിലാണ്, അവിടെ അദ്ദേഹത്തിന് അഞ്ച് വർഷത്തെ കരാറുണ്ട്. ടീമിനൊപ്പം കൂടുതൽ കാലം തുടരാനുള്ള സാധ്യതയെക്കുറിക്കും ഇവാൻ പറഞ്ഞു.ഇവാൻ അദ്ദേഹത്തിന്റെ രാജ്യത്തിലെ സാഹചര്യങ്ങൾ കാരണം ആണ് ഇവിടെ എത്തിയത്. ഈ സീസൺ കഴിഞ്ഞാൽ ഇവാനെ നിലനിർത്തുക പ്രയാസം തന്നെ ആയിരിക്കും എന്ന് കോച്ച് പറയുന്നു.
യൂറോപ്പ്യൻ മാർക്കറ്റിൽ ഇതുപോലെ ടാലന്റഡ് ആയ താരങ്ങൾക്ക് വലിയ മൂല്യം നൽകേണ്ടി വരും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏത് ക്ലബ് ഏത് താരത്തിന് നൽകിയ തുകയേക്കാളും വലുതാകും അത് എന്ന് കോച്ച് പറയുന്നു. എങ്കിലും ഇത് ഫുട്ബോൾ ആണെന്നും ഇവാനെ ഇവിടെ നിർത്താൻ വേണ്ടി ആകുന്നതെല്ലാം ക്ലബ് ചെയ്യും എന്നും കോച്ച് പറഞ്ഞു.