ഫിഫയുടെ തീരുമാനം ലയണൽ മെസ്സിക്കെതിരായി മാറുമോ? |Qatar 2022
ലോകകപ്പ് സെമിഫൈനലിൽ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്.അർജൻ്റീന നെതർലൻഡ്സ് ക്വാർട്ടർ ഫൈനലിലെ സംഭവ പരമ്പരയിലെ ഫിഫയുടെ അന്തിമ തീരുമാനം ഇന്ന് പുറത്ത് വരാനുള്ള സാധ്യതയുണ്ട്.
ഫിഫ അവരുടെ തീരുമാനം അംഗീകരിച്ചാൽ, ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ മത്സരത്തിൽ നിന്ന് മെസ്സിക്ക് പുറത്ത് ഇരിക്കേണ്ടി വരുമോ എന്ന ഭയം അർജൻ്റീന ടീമിനും മെസ്സി ആരാധകർക്കും പരക്കെയുണ്ട്. അർജൻ്റീന ടീം, നെതർലൻ്റ്സ് ടീം, റഫറിക്കെതിരെ സംസാരിച്ച അർജൻ്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എന്നിവർക്കെതിരെ ഫിഫ നടപടിയെടുക്കാൻ സാധ്യതയുണ്ട്. ലയണൽ മെസ്സി തന്റെ കോപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് റഫറിക്കെതിരെയും ഹോളണ്ട് പരിശീലകനെതിരെയും താരങ്ങൾക്കെതിരെയും വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലാൻഡിനെതിരെ തന്റെ ടീം വിജയിച്ചതിന് പിന്നാലെ, മാച്ച് റഫറി അന്റോണിയോ മത്തേയു ലഹോസിനെ മെസ്സി രൂക്ഷമായി വിമർശിച്ചു. ഇക്കാരണം കൊണ്ട് അദ്ദേഹത്തിനും ടീമിനുമെതിരെ ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചു.മെസ്സിയുടെ കാര്യത്തിൽ ഫിഫ ഇതുവരെ ഔദ്യോഗികമായി വിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അർജന്റീനിയൻ നായകന് ഒരുങ്ങി വാണിംഗ് ലഭിക്കാനുള്ള സാധ്യതയുണ്ട് . എന്നിരുന്നാലും, സൂപ്പർ താരത്തിന് മാച്ച് വിലക്ക് ലഭിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.ഫറിയെ മോശമായി പരമർച്ചിച്ചതിന് മെസ്സിക്ക് ഒരു മത്സരത്തിൽ വിലക്ക് വന്നാൽ അത് അർജൻ്റീനയുടെ ലോകകപ്പ് മോഹങ്ങൾക്ക് വലിയ തിരിച്ചടി യായിമാറിയേക്കും. ക്വാർട്ടർ ഫൈനലിൽ 17 മഞ്ഞ കാർഡ് പുറത്തെടുത്ത റഫറിയെ ഇന്നലെ ഫിഫ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.
നെതർലാൻഡ്സ് സമനില ഗോൾ നേടിയപ്പോൾ ഇരു ടീമിലെ താരങ്ങളും കയ്യാങ്കളിയിൽ എത്തുകയും ഡഗൗട്ടിലുള്ള താരങ്ങൾ ഗ്രൗണ്ട് കയ്യേറുകയും ചെയ്ത സംഭവം ഫിഫ അതീവ ഗൗരവമായാണ് കാണുന്നത്. അർജന്റീനയ്‌ക്കെതിരെ, കളിക്കാരുടെയും ഒഫീഷ്യലുകളുടെയും മോശം പെരുമാറ്റവും മത്സരങ്ങളിലെ ക്രമവും സുരക്ഷയും കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 12, 16 എന്നിവയുടെ ലംഘനത്തെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചു. ഡച്ച് ഫുട്ബോൾ അസോസിയേഷനെതിരെ ആർട്ടിക്കിൾ 12-ന്റെ ലംഘനവും കണ്ടെത്തി.അർജന്റീന ഫുട്ബോൾ ഫെഡറേഷനെതിരായ കുറ്റങ്ങൾ കളിക്കാരുടെയും സ്റ്റാഫിന്റെയും മോശം പെരുമാറ്റം, “മത്സരങ്ങളിലെ ക്രമവും സുരക്ഷയും” എന്നിവയുമായി ബന്ധപ്പെട്ടതാണ്, ഫിഫ പ്രസ്താവനയിൽ പറഞ്ഞു.