ഇന്നലെ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ തകർപ്പൻ വിജയത്തേക്കാളും കൂടുതൽ ചർച്ച വിഷയമായത് ലയണൽ മെസ്സി പെനാൽറ്റി നഷ്ടപെടുത്തിയതാണ്.974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മെസ്സിയെ പോളിഷ് കീപ്പർ വോയ്സിക് ഷ്സെസ്നി ഫൗൾ ചെയ്തതിനാണ് പെനാൽട്ടി ലഭിച്ചത്.
പോളണ്ട് ഗോളി വോഹ്സിച്ച് സാക്സെനി മനപ്പൂര്‍വ്വമല്ലാതെ മെസിയുടെ മുഖത്ത് ഗ്ലൗകൊണ്ട് ഇടിച്ചതിനായിരുന്നു റഫറി വിഎആറിന്റെ സഹായത്തോടെ പെനല്‍റ്റി വിധിച്ചത്. എന്നാൽ കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു,വോയ്സിക് ഷ്സെസ്നി തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് മെസ്സിയുടെ ഷോട്ടിനെ തട്ടിയകറ്റി.മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഇപ്പോൾ നാല് പെനാൽറ്റികൾ നഷ്ടപ്പെടുത്തി, ക്ലബ്ബിനും രാജ്യത്തിനുമുള്ള അദ്ദേഹത്തിന്റെ ആകെ പെനാൽറ്റി നഷ്ടത്തിന്റെ എണ്ണം 31 ആയി ഉയർത്തി.ലോകകപ്പിൽ രണ്ടു പെനാൽറ്റികൾ രണ്ടമത്തെ താരമായി ലയണൽ മെസ്സി മാറി.ഘാന താരം അസമോവ ഗ്യാൻ ആണ് ഇങ്ങനെ രണ്ടു പെനാൽട്ടികൾ ലോകകപ്പിൽ പാഴാക്കിയ ആദ്യ താരം.
എന്നാൽ ഈ പെനാൽറ്റി നഷ്ടം അർജന്റീനക്ക് ഗുണകരമായി തീരും എന്നാണ് ആരാധകർ കരുതുന്നത്.കഴിഞ്ഞ രണ്ട് തവണ ലോകകപ്പ് നേടിയപ്പോഴും മൂന്നാമത്തെ കളിയില്‍ സൂപ്പര്‍ താരങ്ങളായ മരിയോ കെമ്പെസും, മറഡോണയും പെനാല്‍റ്റി പുറത്തേക്കടിച്ചിരുന്നു, ഇത്തവണ മൂന്നാമത്തെ കളിയില്‍ ലയണല്‍ മെസിയും പെനാല്‍റ്റി ഗോളാക്കത്തതിന്റെകൗതുകത്തിലാണ് ഫുട്ബോള്‍ ലോകം. 1978 ല്‍ ലോകപ്പില്‍ സൂപ്പര്‍താരം മരിയോ കെമ്പെസ് മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ആ വര്‍ഷം അര്‍ജന്റീന കിരീടം നേടിയിരുന്നു. 1986 ല്‍ സാക്ഷാല്‍ മറഡോണയും മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി ആ ലോകകപ്പിലും കിരീടം അര്‍ജന്റീനക്കായിരുന്നു.2022 ലോകകപ്പില്‍ ഇതാ ലയണല്‍ മെസിയും അര്‍ജന്റീനയുടെ മൂന്നാം മത്സരത്തില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു സാമ്യത കൂടിയുണ്ട് കെംപസും മാറഡോണയും മെസിയും അര്‍ജന്റീനയുടെ 10-ാം നമ്പറുകാരാണ്.നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ് ചാമ്പ്യന്മാരായാണ് അര്‍ജന്റീന പ്രീ ക്വാർട്ടറിലേക്ക് കടന്നത്. രണ്ടാം സ്ഥാനക്കാരായി പോളണ്ടും അവസാന പതിനാറിൽ കടന്നിട്ടുണ്ട്.അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവർ നേടിയ ഗോളുകളിൽ ആയിരുന്നു അര്‍ജന്റീന വിജയം നേടിയത്. മെസ്സിക്ക് ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചങ്കിലും പോളിഷ് കീപ്പറുടെ മിന്നുന്ന പ്രകടനം എല്ലാം തടഞ്ഞു, പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ.