ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ലയണൽ മെസ്സി എം‌എൽ‌എസ് അരങ്ങേറ്റം കുറിക്കുമോ ? |Lionel Messi |Inter Miami

ശനിയാഴ്ച രാത്രി ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ എവേ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിച്ചേക്കില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്റർ മിയാമി കോച്ച് ജെറാർഡോ “ടാറ്റ” മാർട്ടിനോ.മിയാമിയുടെ വിജയകരമായ ലീഗ് കപ്പ് കാമ്പെയ്‌നിലും ബുധനാഴ്ച സിൻസിനാറ്റിയിൽ നടന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ വിജയത്തിലും അടക്കം മെസ്സി ഒരു മാസത്തിനുള്ളിൽ എട്ട് മത്സരങ്ങൾ കളിച്ചു.

അർജന്റീനയുടെ വരവിനു ശേഷമുള്ള മിയാമിയുടെ ആദ്യ റെഗുലർ സീസൺ എം‌എൽ‌എസ് ഗെയിമിൽ മെസ്സി കളിക്കുമോ എന്ന പത്രസമ്മേളനത്തിൽ മാർട്ടീനോ പറഞ്ഞു.36-കാരൻ ഇന്റർ മിയാമിയുടെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഓരോ മിനുട്ടിലും കളിച്ചിരുന്നു.ജൂലൈയിൽ ലയണൽ മെസ്സി ഔദ്യോഗികമായി ഇന്റർ മിയാമിയിൽ ചേർന്നു, ജൂലൈ 21 ന് മെക്‌സിക്കോയുടെ ക്രൂസ് അസുലിനെതിരെ ലീഗ് കപ്പ് ഓപ്പണറിനിടെ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, ഏഴ് ലീഗ് കപ്പ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട് കൂടാതെ സിൻസിനാറ്റിക്കെതിരായ വിജയത്തിൽ രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തു.

“പരിശീലനത്തിന് ശേഷം ഞങ്ങൾ കളിക്കാരുമായി സംസാരിച്ചതിന് ശേഷം കാണാം. സിൻസിനാറ്റി മത്സരത്തിന് ശേഷം വർ വിശ്രമത്തിലാണ്,ഹോട്ടലിൽ നേരിയ പരിശീലന സെഷനിൽ പങ്കെടുക്കുന്നുണ്ട് ” മാർട്ടീനോ പറഞ്ഞു.ന്യൂജേഴ്‌സിയിലെ റെഡ് ബുൾ അരീനയിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ പ്രീമിയം നിരക്കിൽ വിറ്റഴിയുമ്പോൾ, മെസ്സിയുടെ അഭാവം ആയിരക്കണക്കിന് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കും. “ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും മെസ്സിയെ കാണാനുള്ള പ്രതീക്ഷകൾ ഞാൻ മനസ്സിലാക്കുന്നു, അത് നിഷേധിക്കാനാവില്ല. എന്നാൽ എനിക്ക് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയില്ല, കാരണം ഞാൻ തെറ്റായ കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്”മാർട്ടിനോ പറഞ്ഞു.

“മെസ്സിയുടെ കരിയറിൽ ഉടനീളം, അദ്ദേഹം എല്ലായ്‌പ്പോഴും എല്ലാ ഗെയിമുകളും കളിക്കാൻ ആഗ്രഹിക്കുന്നു, ചിലപ്പോൾ മാറ്റി നിരത്താൻ നിർത്താൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തണം,പക്ഷേ, കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമ്പോൾ ബാഹ്യസമ്മർദങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല,” ബാഴ്‌സലോണയിലും അർജന്റീന ദേശീയ ടീമിലും മെസ്സിയെ പരിശീലിപ്പിച്ച മാർട്ടിനോ പറഞ്ഞു.ബുധനാഴ്‌ച സിൻസിനാറ്റിയിൽ നടന്ന എക്‌സ്‌ട്രാ ടൈമിലും പെനാൽറ്റി ഷൂട്ടൗട്ടിലും മെസ്സി 120 മിനിറ്റും കളിച്ചു, മുൻ ബാഴ്‌സ ടീമംഗങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും ചെയ്‌തത് പോലെ ക്ഷീണത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു.

ലീഗ്സ് കപ്പ് നേടിയിട്ടും യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്തിയിട്ടും, MLS പ്ലേഓഫിൽ എത്തണമെങ്കിൽ മിയാമിക്ക് മുന്നിൽ കടുത്ത ദൗത്യം നേരിടേണ്ടി വരും. ഇന്റർ മിയാമി നിലവിൽ ഈസ്റ്റേൺ കോൺഫറൻസിന്റെ ഏറ്റവും താഴെയാനുള്ളത് 12 മത്സരങ്ങൾ ബാക്കിനിൽക്കെ 14 പോയിന്റുമായി ഫൈനൽ പ്ലേ ഓഫ് സ്‌പോട്ടിൽ നിന്നും പുറത്താണ്.

Rate this post
Inter miamiLionel Messi