അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒളിമ്പിക്‌സിൽ പങ്കെടുത്തതിനെ കുറിച്ച് അർജൻ്റീനയുടെ അണ്ടർ 23 മാനേജർ ഹാവിയർ മഷറാനോ സംസാരിച്ചു. 2024-ൽ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ മൂന്നു സീനിയർ കളിക്കാരെ കളിപ്പിക്കാൻ മഷെറാനോയ്ക്ക് കഴിയും. മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമി വിട്ടു നല്കാൻ തയ്യാറാണെങ്കിൽ ലയണൽ മെസ്സി ഒളിമ്പിക്സിൽ കളിക്കുമെന്ന് മഷറാനോ പറഞ്ഞു.
“ഞാൻ ലിയോയുമായി സംസാരിച്ചു, തുടർന്നും സംസാരിക്കാൻ ഞങ്ങൾ സമ്മതിച്ചു,” നാല് ഫിഫ ലോകകപ്പുകളിൽ മെസ്സിയുടെ സഹതാരമായിരുന്ന മഷറാനോ TyC സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.“അദ്ദേഹം ഇൻ്റർ മിയാമിയുമായി സീസൺ ആരംഭിച്ചു, ഒളിമ്പിക് ഗെയിംസ് വരെ ഞങ്ങൾക്ക് ഇനിയും സമയമുണ്ട്. ഈ വർഷം അദ്ദേഹത്തിന് കോപ്പ അമേരിക്കയും ഉണ്ടെന്ന് നാം പരിഗണിക്കണം. ഇത് എളുപ്പമുള്ള സാഹചര്യമല്ല, ”മഷറാനോ പറഞ്ഞു.
A return to Paris? 🇫🇷
— 365Scores (@365Scores) March 6, 2024
Javier Mascherano is in talks with Lionel Messi over participating in the 2024 Olympics!#Messi #Mascherano #Argentina #Paris2024 #Olympics #365Scores pic.twitter.com/0EY803L5HH
ഒളിമ്പിക് ഫുട്ബോൾ ടൂർണമെൻ്റ് ജൂലൈ 24 മുതൽ ഓഗസ്റ്റ് 10 വരെ നടക്കും, കോപ്പ അമേരിക്ക ൺ 20 മുതൽ ജൂലൈ 14 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ കളിക്കും. ” പാരീസിൽ ഉണ്ടായിരിക്കാനുള്ള ഊർജ്ജം അദ്ദേഹത്തിന് ശരിക്കും ഉണ്ടോ എന്ന് നമ്മൾ കാണണം. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുക എന്നത് ഞങ്ങളുടെ ഉദ്ദേശ്യമല്ല. ഞങ്ങൾ അദ്ദേഹത്തിന് മുൻകൂറായി ഒരു ക്ഷണം അയച്ചു, മെസ്സിക്ക് ചിന്തിക്കാനും ക്ലബ്ബുമായി സംസാരിക്കാനും ആവശ്യമായ എല്ലാ വസ്തുതകളും ഞങ്ങൾ അദ്ദേഹത്തിന് നൽകി,” മഷറാനോ പറഞ്ഞു.
Javier Mascherano: I spoke with Leo, we invited him ( to participate in 2024 Paris Olympics), and we both agreed to speak again. We spoke to Di Maria, but he had no intention. We excluded him. pic.twitter.com/RfY1lwsbB3
— Leo Messi 🔟 Fan Club (@WeAreMessi) March 5, 2024
2008-ൽ സ്വർണം നേടിയ ടീമിൻ്റെ ഭാഗമായിരുന്നു ലയണൽ മെസ്സി.ലയണൽ മെസ്സിക്കും ഏഞ്ചൽ ഡി മരിയയ്ക്കും ഒപ്പം അദ്ദേഹം അത് നേടി. ഏഞ്ചൽ ഡി മരിയ ടീമിൽ ചേരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്.ഞാൻ ഡിമരിയയുമായും സംസാരിച്ചിരുന്നു, ഒളിമ്പിക്സ് കളിക്കാനുള്ള ഞങ്ങളുടെ ക്ഷണം അദ്ദേഹം അഭിനന്ദിച്ചു എങ്കിലും ടൂർണമെന്റ് കളിക്കാൻ അദ്ദേഹത്തിനു താല്പര്യമില്ല. അതിനാൽ ഡിമരിയ കളിക്കാനുള്ള സാധ്യതകൾ കുറവാണ്” മഷറാനോ പറഞ്ഞു.