ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒരു നായകനെന്ന നിലയിൽ മുന്നോട്ട് തന്റെ കഠിനപ്രയത്നം കൊണ്ട് നയിച്ച അഡ്രിയാൻ ലൂണ പരിക്ക് കാരണം പുറത്തായപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ വിഷമമാണ് ഉണ്ടാക്കിയത്. ലൂണയെ പോലെയൊരു താരത്തിനെ നഷ്ടമാവുകയെന്നത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചും തലവേദനയാണ്.
എന്നാൽ അഡ്രിയാൻ ലൂണയില്ലാതെയും വിജയിക്കാൻ പഠിച്ച കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ മുംബൈ, മോഹൻ ബഗാൻ എന്നിവരെ വീഴ്ത്തി മുന്നേറി. ഒടുവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ യൂറോപ്പിൽ നിന്നും ഒരു കിടിലൻ താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 32-കാരനായ ഫെഡർ സെർനിച്ചിനെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നുമുള്ള താരത്തിനെ സൈൻ ചെയ്തത്. അതിനാൽ തന്നെ ഈ സൈനിങ്ങിന് ശേഷം അഡ്രിയാൻ ലൂണയെ കുറിച്ച് ആരാധകർ അന്വേഷിച്ചത് പരിക്ക് മാറി എന്ന് തിരിച്ചെത്തുമെന്നാണ്. ഈ സീസൺ അവസാനിക്കുന്നതിന് മുൻപ് ലൂണ വരുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
📸 Adrian Luna celebrating his wife Mariana's birthday 🎉 #KBFC pic.twitter.com/9QEK5kaALK
— KBFC XTRA (@kbfcxtra) January 11, 2024
എന്നാൽ സീസൺ അവസാനം വരെയുള്ള കരാറിൽ ഫെഡറിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതിനാൽ ലൂണ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിക്കാൻ സാധ്യതകളില്ല. മാത്രമല്ല ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ ഇനി അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിൽ കളിക്കില്ല. പരിക്ക് മാറി പൂർണ ഫിറ്റ്നസ് കൈവരിച്ചുകൊണ്ട് ലൂണ കളിക്കാനെത്തുമ്പോഴേക്കും സീസൺ അവസാനിക്കുമെന്നത് മറ്റൊരു വസ്തുതയാണ്.