ലയണൽ മെസ്സിയുടെ ഇന്നത്തെ ജേഴ്സി നമ്പർ 30 അല്ല, പത്താം നമ്പറിൽ ഇറങ്ങിയേക്കുമെന്ന് സൂചന |Lionel Messi

കഴിഞ്ഞ രണ്ട് മത്സരത്തിലെയും വിജയം ആവർത്തിക്കാൻ വേണ്ടി പിഎസ്ജി ഒരിക്കൽ കൂടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.പക്ഷേ ഇന്ന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.എന്തെന്നാൽ പിഎസ്ജിയെ കാത്തിരിക്കുന്നത് ബദ്ധവൈരികളും കരുത്തരുമായ ഒളിമ്പിക് മാഴ്സെയാണ്.കോപെ ഡി ഫ്രാൻസിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിലാണ് പിഎസ്ജിയും മാഴ്സെയും തമ്മിൽ ഏറ്റുമുട്ടുക.

മാഴ്സെയുടെ ഗ്രൗണ്ടിൽ വെച്ചാണ് ഇന്നത്തെ മത്സരം നടക്കുക.രാത്രി 1:40 ആണ് ഈ മത്സരത്തിന്റെ സമയം.ലയണൽ മെസ്സി തന്നെയായിരിക്കും പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരം.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസ്സിയുടെ മികവിലാണ് പിഎസ്ജി വിജയം നേടിയത്.ഇതിനുപുറമേ പരിക്ക് മാറി നെയ്മർ ജൂനിയറും ഇന്ന് തിരിച്ചെത്തിയിട്ടുണ്ട്.

എന്നാൽ കോപ ഡി ഫ്രാൻസ് ടൂർണമെന്റിൽ ഒരു നിയമം നിലനിൽക്കുന്നുണ്ട്. അതായത് കളത്തിലേക്ക് ഇറങ്ങുന്ന താരങ്ങളുടെ ജേഴ്സി നമ്പറുകൾ 1മുതൽ 11 വരെയുള്ളത് മാത്രമേ അനുവദിക്കുകയുള്ളൂ.അതായത് സ്റ്റാർട്ടിങ് ഇലവനിൽ ഉള്ള താരങ്ങൾക്ക് 1 മുതൽ 11 വരെയുള്ള ജേഴ്‌സികൾ നൽകാൻ നിർബന്ധമാണ്.നിലവിൽ ലയണൽ മെസ്സി പിഎസ്ജിയിൽ മുപ്പതാം നമ്പർ ജേഴ്സിയാണ് ധരിക്കുന്നത്.

ഈ നിയമം ഉള്ളതിനാൽ ഇന്നത്തെ മത്സരത്തിൽ മെസ്സിക്ക് മുപ്പതാം നമ്പർ ജേഴ്സി ധരിക്കാൻ സാധിക്കില്ല.അതുകൊണ്ടുതന്നെ മെസ്സി ഏത് ജേഴ്സി ധരിക്കും എന്നുള്ളതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്.ഒരിക്കൽ കൂടി മെസ്സിയെ ക്ലബ്ബിന്റെ പത്താം നമ്പർ ജേഴ്സിയിൽ കാണാൻ കഴിയുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട സംസാര വിഷയം.നെയ്മർ ജൂനിയറാണ് നിലവിൽ പത്താം നമ്പർ ജേഴ്സി അണിയുന്നത്.

നെയ്മർ ഇന്നത്തെ മത്സരത്തിൽ പതിനൊന്നാം നമ്പർ ജേഴ്സി എടുത്ത് പത്താം നമ്പർ ജേഴ്സി മെസ്സിക്ക് അനുവദിച്ചു നൽകിയാൽ താരത്തെ ഒരിക്കൽ കൂടി പത്താം നമ്പർ ജേഴ്സിയിൽ കാണാൻ കഴിഞ്ഞേക്കും.അല്ലായെങ്കിൽ മറ്റൊരു നമ്പർ ജേഴ്സി ഇന്ന് മെസ്സി തിരഞ്ഞെടുക്കേണ്ടി വരും.ചിലപ്പോൾ അത് ഒമ്പതാം നമ്പർ ജേഴ്സിയാവാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

മെസ്സിയെ ഒരിക്കൽ കൂടി പത്താം നമ്പറിൽ കാണാൻ കഴിഞ്ഞാൽ അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കും. ബാഴ്സയിൽ ദീർഘകാലം മെസ്സിയായിരുന്നു പത്താം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത്.പിഎസ്ജിയിൽ മെസ്സി മുപ്പതാം നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു.അതേസമയം അർജന്റീനയുടെ പത്താം നമ്പർ മെസ്സി തന്നെയാണ്.

Rate this post
Lionel Messi