ലോകകപ്പിന്റെ 2022 പതിപ്പ് നവംബർ 20 ന് ഖത്തറിൽ ആരംഭിച്ചപ്പോൾ പ്രധാനമായും 2 പേരുകളിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.യഥാക്രമം 35-ഉം 37-ഉം വയസ്സുള്ള ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.ആധുനിക കാലത്തെ രണ്ടു മഹാന്മാരും അവരുടെ അവസാന ലോകകപ്പ് കളിച്ചു കൊണ്ടിരിക്കുകയാണ.
2026-ൽ മെസ്സിക്ക് 39 വയസ്സും റൊണാൾഡോയ്ക്ക് 41 വയസ്സും ആകും, അതിനാൽ 4 വർഷം കഴിഞ്ഞ് അവർ ദേശീയ ഡ്യൂട്ടിയിൽ വരാനുള്ള സാധ്യത ഫലത്തിൽ ഇല്ല.ക്ലബ്ബിലും അന്താരാഷ്‌ട്ര തലത്തിലും പല വിജയങ്ങളും ഇരു താരങ്ങളും നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് ഇരുവരെയും ഒഴിവാക്കിയ പ്രധാനപെട്ട കിരീടമാണ്.റൊണാൾഡോ ആറ് വർഷം മുമ്പ് പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കാൻ നയിച്ചപ്പോൾ മെസ്സി കഴിഞ്ഞ വർഷം അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചു. പക്ഷെ നാല് തവണ കളിച്ചിട്ടും ലോകകപ്പ് എത്തിപ്പിടിക്കാൻ ഇരുവർക്കും സാധിച്ചില്ല.
ഇവരിൽ ഒരാൾ ഖത്തറിൽ കിരീടം ഉയർത്തും എന്ന വിശ്വാസത്തിലാണ് ആരാധകർ. മെസ്സിക്കണോ റൊണാൾഡോക്കാനോ സാധ്യത എന്നത് നിലവിലെ സാഹചര്യത്തുൽ പ്രവചിക്കാൻ സാധിക്കില്ല.ഇവരിൽ ആരാണ് മികച്ച കളിക്കാരൻ എന്ന ചർച്ച ഏകദേശം 2 പതിറ്റാണ്ടുകളായി ആരാധകരെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബർ 18 നു ഇതിനൊരു ഉത്തരം ലഭിക്കും എന്നുറപ്പാണ്.ഫൈനലിൽ അർജന്റീന vs പോർച്ചുഗൽ ഫുട്ബോൾ പ്രേമികൾക്ക് ആത്യന്തിക വിരുന്നായിരിക്കും, കാരണം അവർക്ക് കിരീടത്തിനായി മൈതാനത്ത് മെസ്സിയും റൊണാൾഡോയും പോരാടുന്നത് കാണാൻ കഴിയും.അത് ആഗ്രഹമല്ല അത് യഥാർത്ഥത്തിൽ സംഭവിക്കാം.
വാസ്‌തവത്തിൽ ഇപ്പോൾ കാര്യങ്ങൾ നോക്കുമ്പോൾ, മെസ്സിക്കും റൊണാൾഡോയ്ക്കും ഫൈനലിൽ മാത്രമേ ഏറ്റുമുട്ടാൻ കഴിയൂ.ഇരു ടീമുകളും ക്വാർട്ടറിലാണ്. അർജന്റീന നെതർലാൻഡിനെയും പോർച്ചുഗൽ മൊറോക്കോയെയും നേരിടും. ജയിച്ചാൽ ഇരുവരും സെമിയിലെത്തും.അവിടെ അർജന്റീന ബ്രസീലുമായോ ക്രൊയേഷ്യയുമായോ കളിക്കും, പോർച്ചുഗൽ ഇംഗ്ലണ്ടിനെയോ ഫ്രാൻസിനെയോ നേരിടും.ഇരു ടീമുകളും തങ്ങളുടെ സെമിയിൽ ജയിച്ചാൽ അത് കിരീട പോരാട്ടത്തിലേക്കുള്ള ടിക്കറ്റ് ആയിരിക്കും .
നിലവിലെ തലമുറയിലെ മികച്ച 2 ഫുട്ബോൾ താരങ്ങൾ ചാമ്പ്യന്മാരാകാനുള്ള ശ്രമത്തിൽ ഏറ്റുമുട്ടുമ്പോൾ അത് ഓർക്കേണ്ട ഒന്നായിരിക്കും.ഈ ടൂർണമെന്റിന് ശേഷം ഇരുവരും ദേശീയ ടീമുകളിൽ നിന്നും വിരമിക്കാൻ സാധ്യതയുള്ളതിനാൽ അവരിൽ ആർക്കെങ്കിലും മഹത്വത്തിന്റെ ജ്വാലയുമായി സൈൻ ഓഫ് ചെയ്യുന്നത് കാണാൻ ഫുട്ബോൾ ലോകം ആഗ്രഹിക്കുന്നുണ്ട്.ആദ്യം ഇരു ടീമുകൾക്കും അവരുടെ അടുത്ത 2 മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്. അവരിലൊരാൾ പതറിയാൽ സ്വപ്ന ഫൈനൽ ഉണ്ടാവുകയില്ല.