ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ് മിന്നുന്ന ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽവി നേരിട്ടാണ് മോഹൻ ബഗാൻ ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ന് നേരിടാനെത്തുന്നത്.മുംബൈ സിറ്റിക്കെതിരെ 2-1നും എഫ്‌സി ഗോവയ്‌ക്കെതിരെ 4-1 നും മോഹൻ ബഗാൻ പരാജയപെട്ടു.
പരിക്കും സസ്‌പെൻഷനും മൂലം പ്രധാന കളിക്കാർ ഇല്ലാതെയാവും മോഹൻ ബഗാൻ ഇന്ന് ഇറങ്ങുന്നത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നിരവധി വർഷങ്ങളോളം കളിച്ച മലയാളി താരം സഹൽ ഈ സീസണിലാണ് മോഹൻ ബഗാനിലേക്ക് കൂടു മാറിയത്. ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ സഹൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. എന്നാൽ മോഹൻ ബഗാന്റെ അവസാന പരിശീലന സേഷനിൽ സഹൽ പങ്കെടുക്കാത്തത് താരം മത്സരം കളിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടാക്കുന്നതാണ്. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു മുൻപ് നടന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ പരിശീലനത്തിൽ മലയാളി താരമായ സഹൽ അബ്ദുസമദ് പങ്കെടുത്തിട്ടില്ല.
പരാജയങ്ങളിൽ നിന്നും വിജയിച്ചുകയറാൻ ലക്ഷ്യമാക്കിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ മോഹൻബഗാൻ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുന്നത്. അതേസമയം ഇന്നത്തെ മത്സരം വിജയിച്ചു കൊണ്ട് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തണമെന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പഞ്ചാബിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്.
🚨🥇| Rival Watch: Sahal Abdul Samad not practiced with Mohun Bagan squad today ❌ @SubhajitM24 #MBSGKBFC pic.twitter.com/c2q8Abzi48
— KBFC XTRA (@kbfcxtra) December 26, 2023
മോഹൻ ബഗാൻ എന്ന പേരിലേക്ക് മാറിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയ മത്സരങ്ങളിലും മുൻതൂക്കം മോഹൻ ബഗാനാണ്. ആറു മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ചു മത്സരങ്ങളിൽ വിജയം മോഹൻ ബഗാനൊപ്പമായിരുന്നു, ഒരു മത്സരത്തിൽ സമനിലയാണ് ഫലം. ചുരുക്കി പറഞ്ഞാൽ മോഹൻ ബഗാൻ എന്ന പേരിലേക്ക് മാറിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ ആയിട്ടില്ല.
[🥈] Igor Stimac is concerned about Sahal Abdul Samad's injury and is evaluating him before finalizing the squad for the Asian Cup.
— Sevens Football (@sevensftbl) December 26, 2023
Sahal is currently practicing well with the rest of the Mohun Bagan players every day. 🇮🇳⚠️ @SangbadPratidin #IndianFootball #SFtbl pic.twitter.com/sELrYV4xhQ