❝എഫ്‌സി ഗോവയ്‌ക്കൊപ്പം ഗോളുകളും ട്രോഫികളും നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് അൽവാരോ വാസ്‌ക്വസ്❞ |Alvaro Vazquez

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വസ്ക്വാസിനെ ടീമിലെത്തിച്ച് എഫ്‌സി ഗോവ ഐ‌എസ്‌എൽ 2022-23 സീസണിന് മുന്നോടിയായി അവരുടെ ആക്രമണ നിരയെ ശക്തിപെടുത്തിയിരിക്കുകയാണ്. 2021-22 ഐഎസ്‌എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി 23 മത്സരങ്ങളിൽ നിന്ന് എട്ട് തവണ സ്‌കോർ ചെയ്‌ത 31 കാരനായ സ്‌ട്രൈക്കർ ഒരു സീസൺ കൊണ്ട് തന്നെ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ പ്രിയങ്കരനായി മാറിയിരുന്നു.

ബുധനാഴ്ച ഒരു എഫ്‌സി ഗോവ കളിക്കാരനെന്ന നിലയിൽ തന്റെ ആദ്യത്തെ പത്രസമ്മേളനത്തിൽ ക്ലബ്ബിൽ ചേരുന്നതിനുള്ള കാരണങ്ങൾ, ടീമിന്റെ വരാനിരിക്കുന്ന സീസണിലെ പ്രതീക്ഷകൾ, ഐ‌എസ്‌എല്ലിനെക്കുറിച്ചുള്ള ചിന്തകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് വാസ്‌ക്വസ് സംസാരിച്ചു.

“സത്യം പറഞ്ഞാൽ, ഇന്ത്യയിൽ കളിക്കുന്നത് ഒരു മികച്ച അനുഭവമാണ്,ഇന്ത്യയിൽ ഇത്രയധികം ഫുട്ബോൾ പ്രേമികളുണ്ടാകുമെന്നും അവർ എന്നെ ഇത്രയും നന്നായി സ്വീകരിക്കുമെന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ എഫ്‌സി ഗോവയാണ് എന്നെ ടീമിലെത്തിക്കാൻ ഏറ്റവും താൽപ്പര്യം പ്രകടിപ്പിച്ചത്, അവരുടെ പദ്ധതികളുമായി ഞാൻ യോജിക്കുമെന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു,” വാസ്‌ക്വസ് വെളിപ്പെടുത്തി.

“ക്ലബിന്റെ താൽപ്പര്യത്തെക്കുറിച്ച് എന്റെ ഏജന്റ് എന്നെ അറിയിച്ചിരുന്നു, പിന്നീട് എന്റെ മനസ്സ് പൂർണ്ണമായി തീരുമാനിക്കുന്നതിന് മുമ്പ് ഞാൻ ചില കളിക്കാരുമായും കോച്ചുമായും (കാർലോസ് പെന) സംസാരിച്ചു. ലീഗിന്റെ മുൻ പരിചയമുള്ള കളിക്കാരും സ്റ്റാഫും ഉള്ളത് എഫ്‌സി ഗോവയെ സഹായിക്കുമെന്ന് മുൻ സ്പെയിൻ ജൂനിയർ ഇന്റർനാഷണൽ വിശ്വസിക്കുന്നു.

“കോച്ച് കാർലോസ് (പെന) കളിച്ചതും ലീഗ് അറിയുന്നതും നല്ലതാണ്. ഐഎസ്എല്ലിൽ എങ്ങനെ കളിക്കണമെന്ന് അറിയാവുന്ന താരങ്ങളും നമുക്കുണ്ട്. ഞങ്ങൾ ഇതിനകം പരസ്‌പരം സമ്പർക്കത്തിലാണ്.ടീമിനായി ഗോളുകളും ട്രോഫികളും നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യം, തന്റെ ടീമിന്റെ ലക്ഷ്യങ്ങളാണ് തന്റെ ലക്ഷ്യത്തേക്കാൾ മുന്നിൽ വയ്ക്കാൻ താൻ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്നും വാസ്ക്വസ് പറഞ്ഞു .

“കൂട്ടായ വിജയമാണ് പ്രാഥമിക ശ്രദ്ധ. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് നന്നായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം ഞങ്ങൾ വ്യക്തിഗത തലത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ്.എഫ്‌സി ഗോവയിൽ, ക്ലബിന്റെ നിറങ്ങളിൽ ഗോളുകൾ നേടുന്നത് ശീലമാക്കിയ ഫെറാൻ കൊറോമിനാസ്, ഇഗോർ അംഗുലോ തുടങ്ങിയവരുടെ പാത പിന്തുടരാൻ ശ്രമിക്കുമെന്നും അൽവാരോ വാസ്‌ക്വസ് പറഞ്ഞു.“ഞങ്ങൾ എസ്പാൻയോളിൽ ഒരുമിച്ചുള്ള കാലം മുതൽ എനിക്ക് കോറോയെ അറിയാം.ടീമിന് ഞാൻ എന്റെ പരമാവധി ചെയ്യും എന്നാൽ ആദ്യം എനിക്ക് കഴിയുന്ന രീതിയിൽ ടീമിനെ സഹായിക്കുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

“എന്റെ മുൻ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരോട് നന്ദിയും ബഹുമാനവും ഉള്ള വാക്കുകളല്ലാതെ മറ്റൊന്നും എനിക്കില്ല. എഫ്‌സി ഗോവ ആരാധകരുമായി സമാനമായ ബന്ധം വളർത്തിയെടുക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു.അവരെ കണ്ടുമുട്ടാനും അവരെ നന്നായി അറിയാനും ഞാൻ ആഗ്രഹിക്കുന്നു, ”അൽവാരോ വാസ്ക്വസ് പറഞ്ഞു.

Rate this post
Alvaro VazquezislKerala Blasters