ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിന് അർജന്റീന ഇന്ന് ഇറങ്ങുകയാണ്.മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക. ഒരു ജീവൻ മരണ പോരാട്ടത്തിനായാണ് മെസ്സിയും സംഘവും ഇന്ന് കളത്തിലേക്ക് ഇറങ്ങുക.
ആദ്യ മത്സരത്തിൽ തികച്ചും അപ്രതീക്ഷിതമായിക്കൊണ്ട് അർജന്റീന സൗദി അറേബ്യയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ അർജന്റീനക്ക് കാര്യങ്ങൾ ബുദ്ധിമുട്ടിലാവുകയായിരുന്നു.ഇനിയുള്ള രണ്ട് മത്സരങ്ങളും അർജന്റീന വിജയിക്കേണ്ടതുണ്ട്. ഇന്നത്തെ മത്സരത്തിൽ മെക്സിക്കോയ പരാജയപ്പെടുത്തൽ അർജന്റീനക്ക് നിർബന്ധമായ ഒരു സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
അതുകൊണ്ടുതന്നെ കഴിഞ്ഞ സൗദിക്കെതിരെ കളിച്ച ഇലവനിൽ നിന്നും പല മാറ്റങ്ങളും വരുത്താൻ ഇപ്പോൾ പരിശീലകനായ ലയണൽ സ്കലോണി തീരുമാനിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.ഗാസ്റ്റൻ എഡുളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മിഡ്ഫീൽഡിലും ഡിഫൻസിലുമാണ് മാറ്റങ്ങൾ വരുത്താൻ സ്കലോണി തീരുമാനിച്ചിട്ടുള്ളത്.
റൈറ്റ് ബാക്ക് പൊസിഷനിൽ നൂഹെൽ മൊളീനക്ക് പകരം ഗോൺസാലോ മോന്റിയേൽ സ്ഥാനം നേടിയേക്കും. പരിക്കിൽ നിന്നും പൂർണമായും സജ്ജനാവാത്ത റൊമേറോയുടെ സ്ഥാനത്ത് ലിസാൻഡ്രോ കളിക്കും.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ടാഗ്ലിയാഫിക്കോക്ക് പകരമായി കൊണ്ട് മാർക്കോസ് അക്കൂന വരും.
Guido Rodríguez could start in place of Leandro Paredes for Argentina. https://t.co/lGFMqsnr9u pic.twitter.com/EFCXS7SvJi
— Roy Nemer (@RoyNemer) November 25, 2022
മിഡ്ഫീൽഡിൽ ലിയാൻഡ്രോ പരേഡസിന് സ്ഥാനം നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം ഗൈഡോ റോഡ്രിഗസ് സ്ഥാനം കണ്ടെത്തും. അതുപോലെതന്നെ പപ്പു ഗോമസിന് ആദ്യ ഇലവനിൽ ഇടം ഉണ്ടാവില്ല.എൻസോ ഫെർണാണ്ടസ്,മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ഒരാളായിരിക്കും ഇടം നേടുക.
ഈ മാറ്റങ്ങൾ പ്രകാരം അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.Dibu Martínez; Montiel, Otamendi, Lisandro Martínez, Acuña; De Paul, Paredes or Guido, Enzo or Mac Allister; Messi, Lautaro and Di María