‘എല്ലായ്‌പ്പോഴും ലയണൽ മെസ്സി കളിക്കളത്തിലുണ്ടാകാൻ ആഗ്രഹിക്കുന്നു,അത് ടീമിന് ‘മനസ്സമാധാനം’ നൽകും’: റോഡ്രിഗോ ഡി പോൾ |Lionel Messi

ലയണൽ മെസ്സി കളത്തിലിറങ്ങുന്നത് അർജന്റീന ടീമിന് ശാന്തമായ മാനസികാവസ്ഥ കൈവരിക്കുന്നതിന് തുല്യമാണെന്ന് മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ പറഞ്ഞു. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയ്‌ക്കെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്.ആദ്യ പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം.

ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ലയണൽ മെസ്സി53-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന് പകരക്കാരനായി കളത്തിലിറങ്ങി.ഹാഫ്ടൈമിന് തൊട്ടുപിന്നാലെ ബെഞ്ചിൽ നിന്ന് ഇറങ്ങിയ ലയണൽ മെസ്സിയുടെ രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഒരു ഷോട്ട് ഡയറക്റ്റ് കോർണറിൽ നിന്നും ഒന്ന് ഫ്രീകിക്കിൽ നിന്നുമായിരുന്നു.74% പാസിംഗ് കൃത്യതയോടെ അദ്ദേഹം മൊത്തം 24 പാസുകൾ കളിച്ചു.

അർജന്റീനക്കായി ലയണൽ മെസി മുഴുവൻ സമയവും കളിച്ചാൽ ഗംഭീരമായിരിക്കുമെന്ന് സഹതാരം റോഡ്രിഗോ ഡീ പോൾ പറഞ്ഞു.”ഞങ്ങൾ എപ്പോഴും മെസ്സിയെ മിസ് ചെയ്യുന്നു, ഞങ്ങൾ എപ്പോഴും അദ്ദേഹം കളിക്കളത്തിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഒരു പാസ് നൽകുന്നതിലും അവസരം ഉണ്ടാക്കി കൊടുക്കുന്നതിലും സന്തോഷമുണ്ട് .മെസ്സി ഒരുപാട് മനസ്സമാധാനം നൽകുന്നു. അടുത്ത ഗെയിമിനായി അദ്ദേഹം മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം മെസ്സിയോടൊപ്പം എല്ലാം മികച്ചതാണ്” ഡി പോൾ പറഞ്ഞു.

ലയണൽ മെസ്സിക്ക് സമീപ ആഴ്ചകൾ അത്ര മികച്ചതായിരുന്നില്ല. പരിക്ക് മൂലം തന്റെ ക്ലബ്ബിനായി നാല് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.എഫ്‌സി സിൻസിനാറ്റിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി പകരക്കരക്കാരനായി മടങ്ങിയെത്തിയെങ്കിലും പൂർണ ഫിറ്റ്നസ് ഉണ്ടയിരുന്നില്ല.ഇൻറർ മിയാമി പ്ലേഓഫിൽ ഇടം പിടിക്കാതിരുന്നതോടെ മെസ്സിയുടെ MLS സീസൺ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. നവംബറിൽ ഉറുഗ്വേയ്‌ക്കെതിരെയും ബ്രസീലിനെതിരെയുമുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മെസ്സിക്ക് കളിക്കാനുണ്ട്.പെറുവിനെതിരായാണ് അർജന്റീനയുടെ അടുത്ത മത്സരം

Rate this post
Lionel Messi