ലയണൽ മെസ്സി തിരിച്ചെത്തുക നായകനായി കൊണ്ട്,ഒരാൾക്ക് പോലും എതിർപ്പില്ല |Lionel Messi

ലയണൽ മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എഫ്സി ബാഴ്സലോണ താരമാകുമോ എന്നത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.കാരണം മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചു.ഇക്കാര്യം ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിച്ചു കഴിഞ്ഞതാണ്.പക്ഷേ ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പുകൾ ഒന്നും പറയാറായിട്ടില്ല.

ലയണൽ മെസ്സി തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്താനാണ് ആഗ്രഹിക്കുന്നത്.ലയണൽ മെസ്സിയെ ആശ്രയിച്ചല്ല,മറിച്ച് ബാഴ്സയെ ആശ്രയിച്ച് മാത്രമാണ് ഈ ട്രാൻസ്ഫർ സാധ്യതകൾ നിലനിൽക്കുന്നതെന്ന് ഗാസ്റ്റൻ എഡ്യൂൾ വ്യക്തമാക്കിയിരുന്നു.അതായത് മെസ്സിക്ക് ബാഴ്സ ഔദ്യോഗികമായി കൊണ്ട് ഓഫർ നൽകി കഴിഞ്ഞാൽ അത് സ്വീകരിച്ചുകൊണ്ട് ക്ലബ്ബിലേക്ക് എത്താൻ മെസ്സി സജ്ജനാണ്.ഇവിടെ ബാഴ്സയാണ് ഇനി കരുക്കൾ നീക്കേണ്ടത്.

ഇതിനിടെ സ്പാനിഷ് മാധ്യമമായ ഡയാരിയോ എഎസ് മറ്റൊരു വിവരം കൂടി പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ തിരികെയെത്തിയാൽ അദ്ദേഹം തന്നെയായിരിക്കും ബാഴ്സയുടെ നായകൻ.അതായത് അടുത്ത സീസണിൽ ക്യാപ്റ്റൻ ആം ബാൻഡ് മെസ്സിയായിരിക്കും അണിയുക.എഫ്സി ബാഴ്സലോണ ഡ്രസ്സിംഗ് റൂമിലെ ഒരാൾക്ക് പോലും ഈ കാര്യത്തിൽ എതിർപ്പില്ല.ലയണൽ മെസ്സി ക്യാപ്റ്റനാവുന്നതിന് എല്ലാവർക്കും പൂർണ്ണ സമ്മതമാണ്.

ഈ സീസണിൽ ബാഴ്സ നാല് ക്യാപ്റ്റൻമാരായിക്കൊണ്ട് നിശ്ചയിച്ചിരുന്നത് സെർജിയോ ബുസ്ക്കെറ്റ്സ്,ജെറാർഡ് പീക്കെ,ജോർഡി ആൽബ,സെർജി റോബെർട്ടോ എന്നീ താരങ്ങളെയായിരുന്നു.എന്നാൽ ഇടക്കാലത്ത് പീക്കെ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.ഇതോടെ ആ സ്ഥാനത്തേക്ക് ഗോൾകീപ്പറായ ടെർ സ്റ്റീഗനെ എഫ്സി ബാഴ്സലോണ പ്രമോട്ട് ചെയ്തു.പക്ഷേ അടുത്ത സീസണിൽ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല.

ഈ രണ്ടു താരങ്ങളും ബാഴ്സയോട് വിട പറയാൻ തീരുമാനിച്ചിട്ടുണ്ട്.ചുരുക്കത്തിൽ ടെർ സ്റ്റീഗൻ,റോബെർട്ടോ എന്നിവരായിരിക്കും അവശേഷിക്കുക.ലയണൽ മെസ്സി വന്നു കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹം തന്നെയായിരിക്കും നായകൻ എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അല്ല എന്നുണ്ടെങ്കിൽ ഗോൾകീപ്പറായ ടെർ സ്റ്റീഗൻ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞേക്കും.മാത്രമല്ല റൊണാൾഡ് അരൗഹോയെ ക്യാപ്റ്റന്മാരിൽ ഒരാളായി പരിഗണിക്കാനും സാധ്യതകളുണ്ട്.നേരത്തെ ഒരുപാട് കാലം ബാഴ്സലോണയെ നയിച്ച മെസ്സി തിരികെ എത്തുകയാണെങ്കിൽ അത് ബാഴ്സ ആരാധകർക്ക് ഏറെ ആഹ്ലാദം പകരുന്ന ഒന്നായിരിക്കും.

Rate this post
Fc BarcelonaLionel MessiPsg