സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിൽ , ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അർജന്റീനയുടെ ആശങ്ക വർധിച്ചിരിക്കുകയാണ് |Argentina

ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ രണ്ടു മാസത്തിൽ താഴെ മാത്രം ദിവസങ്ങൾ ആണ് അവശേഷിക്കുന്നത്. എന്നാൽ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന അര്ജന്റീനക്ക് ഓരോ ദിവസവും തിരിച്ചടികൾ നേരിട്ടിരിക്കുകയാണ്. സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക് മൂലം പിഎസ്ജിയുടെ ചാമ്പ്യസ് ലീഗ് അടക്കമുള്ള രണ്ടു മത്സരങ്ങൾ നഷ്ടപെട്ടത് ചെറിയ ആശങ്ക ഉണടാക്കിയിരിക്കുകയാണ്.

അത് പോലെ കഴിഞ്ഞ ദിവസം എസ് റോമ താരം പോളോ ദിബാലയും പരിക്കേറ്റ് പുറത്തായിരുന്നു, പെനാൽറ്റി ഗോളാക്കി മാറ്റുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. മുൻ യുവന്റസ് താരത്തിന് ലോകകപ്പ് കളിക്കാൻ സാധിക്കുമോ എന്ന കാര്യം സംശയത്തിണ്. ഇപ്പോഴിതാ മറ്റൊരു പ്രധാന താരത്തിന്റെ പരിക്ക് അർജന്റീനക്ക് തിരിച്ചടിയായിരിക്കുകയാണ്.മക്കാബി ഹൈഫയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനായി കളിക്കുന്ന എയ്ഞ്ചൽ ഡി മരിയ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇത് യുവന്റസിനെയും അർജന്റീനയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന ഒന്നായിരിക്കുകയാണ്.

മത്സരം ആരംഭിച്ച് 24 മിനിറ്റിനുള്ളിൽ മിഡ്ഫീൽഡിൽ പന്ത് പിന്തുടരാൻ കുതിക്കുന്നതിനിടെയാണ് ഡി മരിയയ്ക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റത്. മോൺസ ഡിഫൻഡർ അർമാൻഡോ ഇസോയെ കൈമുട്ട് ചെയ്തതിന് രണ്ട് മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞ് ഡി മരിയ സീരി എയിൽ തിരിച്ചെത്തിയതേയുള്ളു.പരിക്ക് ശേഷം ഡി മരിയയുടെ മുഖത്ത് വേദന കാണാമായിരുന്നു. പകരക്കാരനായി കളം വിട്ട ഡി മരിയയ്ക്ക് പകരം മിലിക്ക് കളിക്കാനിറങ്ങി.

അർജന്റീനിയൻ താരത്തിന്റെ പരുക്കിന്റെ തീവ്രത സംബന്ധിച്ച് കൂടുതൽ വിശദമായ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിശദമായ മെഡിക്കൽ ചെക്കപ്പുകൾക്ക് ശേഷമേ ഡി മരിയയുടെ പരുക്കിന്റെ തീവ്രത വ്യക്തമാകൂ. ചാമ്പ്യസ്ന ലീഗിൽ മക്കാബിയോട് നടന്ന ആദ്യ മത്സരത്തിൽ മൂന്നു അസിസ്റ്റുകൾ നൽകി യുവന്റസിന്റെ വിജയത്തിൽ നിർണായക പങ്ക് താരം വഹിച്ചിരുന്നു.ഈ സീസണിൽ പരിക്കും സസ്‌പെൻഷനും കൊണ്ട് പൊറുതിമുട്ടിയ അർജന്റീനിയൻ താരം ഡി മരിയയ്ക്ക് ഫോമിലേക്കുള്ള തിരിച്ചുവരവായിട്ടായിരുന്നു ആ കളിയെ കണ്ടിരുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫ യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. തോൽവി ഇറ്റാലിയൻ വമ്പന്മാരെ പുറത്താകലിന്റെ വക്കിലേക്ക് തള്ളിവിട്ടു.നാല് മത്സരങ്ങൾക്ക് ശേഷം യുവന്റസ് അവരുടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

Rate this post