മോശം ഫോമിലാണെങ്കിലും ആത്മവിശ്വാസത്തോടെ അർജന്റീന സ്ട്രൈക്കർ ലൗതാരൊ മാർട്ടിനസ് പറയുന്ന വാക്കുകൾ |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ അർജന്റീനയുടെ കുതിപ്പ് ഇപ്പോൾ സെമിഫൈനൽ വരെ എത്തിയിട്ടുണ്ട്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഇനി ക്രൊയേഷ്യയാണ് സെമി ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ.നാളെയാണ് ഈ മത്സരം നടക്കുക.

ഈ വേൾഡ് കപ്പിൽ അർജന്റീനയുടെ നിരയിൽ പ്രതീക്ഷക്കൊത്ത് ഉയരാത്ത താരം ലൗറ്ററൊ മാർട്ടിനസാണ്. ഗോളടിക്കാൻ ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുന്നതിൽ ലൗറ്ററോ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമായിട്ടുണ്ട്.പകരം ജൂലിയൻ ആൽവരസാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

പക്ഷേ തന്റെ മോശം ഫോമിന്റെ പ്രധാന കാരണം ലൗറ്ററോ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.താൻ പരിക്കുമായാണ് കളിക്കുന്നത് എന്നാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്. എന്നാൽ തന്റെ വർക്കിൽ താൻ സംതൃപ്തനാണെന്നും ഇനി ക്രൊയേഷ്യക്കെതിരെയുള്ള മത്സരമാണ് തന്റെ ലക്ഷ്യമെന്നുമാണ് ലൗറ്ററോ പ്രഖ്യാപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ആങ്കിളിൽ വേദനയുണ്ട്.പക്ഷേ ഞാൻ ഫിറ്റ്നസ് വേണ്ടെടുക്കാനും അതിൽ നിന്ന് വേഗത്തിൽ മുക്തമാവാനും വേണ്ടി വളരെയധികം ഹാർഡ് വർക്ക് ചെയ്തു.ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഹാർഡ് വർക്കിൽ ഞാൻ വളരെയധികം സംതൃപ്തനാണ്. ഞാൻ എന്നെ തന്നെ വിശ്വസിക്കുന്നുണ്ട്.ഇനി എന്റെ ലക്ഷ്യവും ശ്രദ്ധയും ക്രോയേഷ്യക്കെതിരെയുള്ള മത്സരമാണ് ” ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.

സെമി ഫൈനൽ മത്സരത്തിലും സ്റ്റാർട്ടിങ് ഇലവനിൽ ആൽവരസ് തന്നെ ഇടം നേടാനാണ് സാധ്യത. എന്നാൽ ലൗറ്ററോ തന്റെ കോൺഫിഡൻസ് വീണ്ടെടുത്തിട്ടുണ്ട് എന്നുള്ളത് കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യക്തമായതാണ്. അവസാന പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലൗറ്ററോയാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.ഹോളണ്ട് താരങ്ങളുടെ പ്രകോപനങ്ങൾ ഉണ്ടായിട്ടുപോലും ലൗറ്ററോ അതിനെയെല്ലാം തരണം ചെയ്യുകയായിരുന്നു.