വേൾഡ് കപ്പിലെ സൗദി അറേബ്യക്കെതിരെയുള്ള തോൽവിക്ക് ശേഷം തകർപ്പൻ പ്രകടനമായിരുന്നു മെസ്സിയും അർജന്റീനയും നടത്തിയിരുന്നത്. പിന്നീടുള്ള ഒരൊറ്റ മത്സരത്തിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല.എല്ലാം മത്സരത്തിലും മികച്ച പ്രകടനം നടത്തിക്കൊണ്ട് അർജന്റീന വിജയിച്ചു കയറുകയായിരുന്നു.
അതിന് വലിയൊരു നന്ദി പറയേണ്ടത് നായകനായ ലയണൽ മെസ്സിക്ക് തന്നെയാണ്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇപ്പോൾ തന്നെ മെസ്സി ഈ വേൾഡ് കപ്പിൽ നേടിക്കഴിഞ്ഞു.ഇനി ഫൈനൽ മത്സരം കൂടി അവശേഷിക്കുന്നുണ്ട്. മാത്രമല്ല നാല് തവണയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.
ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ഗോൾഡൻ ബോൾ പുരസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടത്തിലും ലയണൽ മെസ്സി തന്നെയാണ് മുന്നിലുള്ളത്. അതിന് സാധൂകരിക്കുന്ന രൂപത്തിലുള്ള ചില റേറ്റിംഗ് കണക്കുകൾ ഇപ്പോൾ ഹൂ സ്കോർഡ് ഡോട്ട് കോം പുറത്തു വിട്ടിട്ടുണ്ട്. അതായത് നിലവിൽ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള താരം ലയണൽ മെസ്സി തന്നെയാണ്.
എല്ലാ മത്സരങ്ങളിൽ നിന്നുമായി മെസ്സി ആകെ 8.14 റേറ്റിംഗ് ആണ് കരസ്ഥമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് വരുന്നത് ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേയാണ്.7.84 ആണ് എംബപ്പേയുടെ റേറ്റിംഗ്. മറ്റൊരു ഫ്രഞ്ച് താരമായ അന്റോയിൻ ഗ്രീസ്‌മാൻ മൂന്നാം സ്ഥാനത്തുണ്ട്.7.63 ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്.
📈 World Cup 2022 Top Rated Players
— MessivsRonaldo.app (@mvsrapp) December 15, 2022
(remaining teams only)
🥇 🇦🇷 Messi 8.14
🥈 🇫🇷 Mbappe 7.84
🥉 🇫🇷 Griezmann 7.63
4⃣ 🇫🇷 T Hernandez 7.42
5⃣ 🇫🇷 Giroud 7.39
Who wins the Golden Ball? 🟡
Ratings from @WhoScored pic.twitter.com/XyQBefkR7W
ഇവിടെ ലയണൽ മെസ്സിയും ഫ്രഞ്ച് താരങ്ങളും തമ്മിലാണ് പോരാട്ടം എന്നുള്ളത് വ്യക്തമാണ്.പക്ഷേ ഗോൾഡൻ ബോൾ പുരസ്കാരം ഫൈനലിനെ കൂടി ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. ആരാണോ ഫൈനലിൽ മികച്ച പ്രകടനം നടത്തി കിരീടം നേടുന്നത് അവർക്ക് ഗോൾഡൻ ബോൾ പുരസ്കാര സാധ്യത വർദ്ധിക്കും. അതേസമയം നിലവിലെ കാര്യം പരിശോധിക്കുമ്പോൾ ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.