ലോക ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി 365 ദിവസം മാത്രം.ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങും. അടുത്തവര്‍ഷം നവംബര്‍ 21-നാണ് ലോകകപ്പിന്റെ കിക്കോഫ്. മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യ വേൾഡ് കപ്പ് കപ്പിനെ ആവേശത്തോടെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ ഉൾപ്പെടയുള്ള ഫുട്ബോൾ ആരാധകർ.
വലിയ വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഖത്തർ എന്ന കൊച്ചു രാജ്യം ലോക ഫുട്ബോൾ മാമാങ്കത്തിന് വേദിയാവുന്നത്. ഒരു കൊച്ചു രാജ്യത്തിൻറെ പരിമിതികളിൽ നിന്ന് കൊണ്ട് വലിയ കാര്യങ്ങൾ ചെയ്തു കാണിച്ചിട്ടുള്ളവരാന് ഖത്തർ.ശക്തമായ കായിക പാരമ്പര്യമില്ലാതെ 2.7 ദശലക്ഷത്തോളം വരുന്ന മരുഭൂമി ഉപദ്വീപിൽ ഫുട്ബോളിന്റെ ഷോപീസ് ഇവന്റ് നടത്തുന്നതിനുള്ള വെല്ലുവിളികൾ വലുതാണ്. എന്നാൽ അതിനെയെല്ലാം പിന്തള്ളിയാണ് ഖത്തർ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.ഒരു വർഷം ബാക്കിനിൽക്കെ ഖത്തറിന്റെ ഒരുക്കങ്ങൾ കാണുമ്പോൾ അവർക്കെതിരെ വിമര്‍ശനങ്ങൾ തെറ്റായിരുന്നു നിന്നും ബോധ്യപ്പെടും.
ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്തര്‍ തയ്യാറെടുക്കുന്നത്. സ്റ്റേഡിയങ്ങള്‍ അടക്കമുള്ളവ അവസാനഘട്ടത്തിലാണ്. സാങ്കേതികത്തികവിലും സുരക്ഷാകാര്യത്തിലുമൊക്കെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍.2022 നവംബർ 21-ന് കിക്ക്-ഓഫിന് പന്ത്രണ്ട് മാസം മുമ്പ്, മിക്കവാറും മുഴുവൻ ടൂർണമെന്റിനും ആതിഥേയത്വം വഹിക്കുന്ന ഖത്തറി തലസ്ഥാനമായ ദോഹയിൽ റോഡ് വർക്കുകളും സ്റ്റേഡിയത്തിന്റെ പൂർത്തിയായി വരികയാണ്.അല്‍ ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന് കിക്കോഫാകുന്നത്. സ്റ്റേഡിയത്തില്‍ അറുപതിനായിരം പേര്‍ക്ക് ഇരിക്കാം. ആധുനികതയും മനോഹാരിതയും ചേര്‍ത്തുവെച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.
ലൂസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇവിടെ 80,000 പേര്‍ക്കിരിക്കാം.എട്ട് സ്റ്റേഡിയങ്ങളില്‍ അല്‍ വക്രയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, അല്‍ ജനൗബ്, അല്‍ റയ്യാനിലെ എജ്യുക്കേഷന്‍ സിറ്റി, അഹമ്മദ് ബിന്‍ അലി, ദോഹയിലെ അല്‍ തുമാമ എന്നീ അഞ്ച് സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയായി. ഇവയുടെ ഉദ്ഘാടനവും കഴിഞ്ഞു. അല്‍ ബെയ്ത്, ദോഹയിലെ റാസ് അബു അബൗദ് സ്റ്റേഡിയങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ലുസൈല്‍ അടുത്ത വര്‍ഷത്തോടെ സജ്ജമാകും. വേൾഡ് കപ്പിനുള്ള എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ആറെണ്ണവും നവംബർ 30 മുതൽ 16 ടീമുകളുടെ അറബ് കപ്പിന് ആതിഥേയത്വം വഹിക്കും.
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്. രണ്ടാം തവണയാണ് ഏഷ്യ ലോകകപ്പിന് വേദിയാകുന്നത്. ആദ്യത്തേത് ജപ്പാനിലും ദക്ഷിണകൊറിയയിലുമായി 2002-ലാണ് നടന്നത്.“ഇത്രയും മുൻകൂട്ടി തയ്യാറായി നിൽക്കുന്ന ഒരു രാജ്യം ഞാൻ ലോകത്ത് കണ്ടിട്ടില്ല… ആരാധകർ വരുമ്പോൾ അത് ഒരു കളിപ്പാട്ടശാല പോലെയാകും,” ഖത്തറിന്റെ ഒരുക്കങ്ങളെ കുറിച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.വിഭവ സമൃദ്ധമായ ഖത്തർ ഫുട്ബോൾ കൂടാതെ മറ്റ് കായിക ഇനങ്ങളിലും സജീവമാണ്, 2019 ൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പുകൾ നടത്തുകയും അതിന്റെ ഉദ്ഘാടന ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് ഞായറാഴ്ച നടക്കുകയും ചെയ്യുന്നു.ഇപ്പോഴിതാ വേൾഡ് കപ്പും. വേൾഡ് കപ്പ് ആരംഭിക്കുമ്പോൾ ഖത്തറിന്റെ ജനസഖ്യയുടെ പകുതിയോളം ജനങ്ങൾ മത്സരങ്ങൾ കാണാൻ എത്തുമെന്നാണ് പ്രതീക്ഷ.
ഇതുവരെ ഖത്തര്‍, ജര്‍മനി, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്പെയിന്, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്,ഹോളണ്ട്, ബ്രസീല്‍, അര്‍ജന്റീന എന്നി രാജ്യങ്ങളാണ് 2022 വേൾഡ് കപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. വരും ദിവസങ്ങളിൽ ഖത്തറിൽ ആരെല്ലാം എത്തുമെന്ന അറിയാൻ സാധിക്കും.അതിനിടെ, ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമ്മിച്ചവരുൾപ്പെടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ഖത്തർ നിരന്തരമായ വിമർശനം നേരിട്ടിരുന്നു.”ഞങ്ങൾ ലോകകപ്പ് (അവകാശങ്ങൾ) നേടിയത് മുതൽ ഞങ്ങൾക്ക് ധാരാളം വിമർശനങ്ങൾ ലഭിച്ചു. ക്രിയാത്മകമായ വിമർശനമാണ് ഞങ്ങൾ ഏറ്റെടുക്കാൻ ശ്രമിച്ചത്,” ഖത്തർ സംഘാടക സമിതിയിലെ കമ്മ്യൂണിക്കേഷൻസ് മേധാവി ഫാത്മ അൽ-നുഐമി കഴിഞ്ഞ മാസം പറഞ്ഞു.”ഈ വിമർശനം ഞങ്ങളെ തടയാതിരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു.”