2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ലയണൽ മെസ്സിയുടെ അവസാനത്തേതായിരിക്കുമെന്ന് അർജന്റീന മാനേജർ ലയണൽ സ്‌കലോനി. ലയണൽ മെസ്സിയുടെ മഹത്തരമായ കരിയറിൽ ഒഴിവാക്കിയ ഒരേയൊരു കിരീടമാണ് ഫിഫ വേൾഡ് കപ്പ്.2014 പതിപ്പിൽ ഫൈനലിൽ എത്തിയിരുന്നുവെങ്കിലും ജർമ്മനിക്കെതിരെ 1-0 ത്തിന്റെ തോൽവി ഏറ്റുവാങ്ങി.
തനറെ അഞ്ചാമത്തെ വേൾഡ് കപ്പിനാണ് 35 കാരൻ ഖത്തറിൽ ഇറങ്ങുന്നത്.2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ട്രോഫി നേടുന്നതിനുള്ള അദ്ദേഹത്തിന്റെ അവസാന അവസാന അവസരം ആയിരിക്കുമെന്ന് സ്‌കലോണി ടിഎൻടി സ്‌പോർട്‌സിനോട് ഒരു അഭിമുഖത്തിൽ പറഞ്ഞു.“മെസ്സി അർജന്റീനക്കാരെ മാത്രമല്ല, ഒരുപാട് ആളുകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷെ 2022 ലെ അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കാം.ആയിരിക്കാം …പ്രതീക്ഷയോടെ, അങ്ങനെയല്ല എന്ന് വിചാരിക്കാം. അദ്ദേഹം പിച്ചിൽ സന്തോഷവാനാണെന്നും ഒരുപാട് ആളുകളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു” അദ്ദേഹം പറഞ്ഞു.
2006 ലോകകപ്പിൽ അന്നത്തെ 18 വയസ്സുള്ള മെസ്സിക്കൊപ്പം യാത്ര ചെയ്ത സ്‌കലോനി തുടർന്നു. “അദ്ദേഹത്തെ വിളിക്കേണ്ടത് പോലെ നമ്മൾ വിളിച്ചാൽ മെസ്സിയുടെ കൂടുതൽ ഗെയിമുകൾ കാണാം.കാരണം ഫുട്ബോൾ ലോകം അത് ആവശ്യപ്പെടുന്നു, അത് വ്യക്തമാണ്”.ഈ സീസണിൽ പാരീസ് സെന്റ് ജെർമെയ്‌നിനായി മിന്നുന്ന ഫോമിലാണ് മെസ്സി.18 കളികളിൽ നിന്ന് 12 ഗോളുകളും 14 അസിസ്റ്റുകളും നേടിക്കഴിഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയാണ്.ഇത് ലാ ആൽബിസെലെസ്റ്റെയെ പിന്തുണയ്ക്കുന്നവർക്ക് വളരെയധികം ആത്മവിശ്വാസം നൽകും., 2026 എഡിഷനിൽ ഒരു 39 വയസ് തികയുന്ന മെസ്സിയുടെ അവസാന വേൾഡ് കപ്പാവും ഇത്.
🗣 Argentina national team coach Lionel Scaloni on it possibly being Lionel Messi's last World Cup: "It could be his last. It could be… Hopefully it's not… I believe that he is happy on a pitch and he has made a lot of people happy." Via @TNTSportsAR. 🇦🇷 pic.twitter.com/sKHsDYfp8Y
— Roy Nemer (@RoyNemer) November 9, 2022
ഇഎ സ്‌പോർട്‌സിന്റെ ഫിഫ 23 സിമുലേഷൻ പ്രകാരം 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ട്രോഫി അര്ജന്റീന ഉയർത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ലോകകപ്പിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ഇവർ ടൂർണമെന്റിലെ ശരിയായ വിജയിയെ പ്രവചിച്ചിട്ടുണ്ട്.ടൂർണമെന്റിലെ 64 മത്സരങ്ങളിൽ ഓരോന്നും സിമുലേറ്റ് ചെയ്ത ശേഷം, മത്സരത്തിൽ മെസ്സി ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടുമെന്ന് ഫിഫ 23 പ്രവചിക്കുന്നു.അർജന്റീന അവരുടെ 2022 ഫിഫ ലോകകപ്പ് യാത്ര നവംബർ 23 ന് സൗദി അറേബ്യയ്‌ക്കെതിരെ അവരുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആരംഭിക്കുന്നു.