ഞാൻ റൊണാൾഡോയെ പോലെയാണെങ്കിൽ കത്തിക്കരിഞ്ഞു പോയെനെയെന്ന് ഈഡൻ ഹസാർഡ്

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്കും ലിയോ മെസ്സിക്കുമൊപ്പം ഒരു സമയത്ത് ടോപ് ലെവലിൽ കളിച് ശ്രദ്ധ നേടിയ താരമാണ് ചെൽസിയുടെയും റയൽ മാഡ്രിഡിന്റെയും താരമായ ഈഡൻ ഹസാർഡ്. ചെൽസിക്കൊപ്പം താരം കാഴ്ച വെച്ച പ്രകടനം ലോകഫുട്ബോളിലെ തന്നെ മികച്ച ലെവലിലായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ രാജകുമാരൻ എന്നാണ് ഒരുകാലത് ഹസാർഡ് അറിയപ്പെട്ടത്.

പിന്നീട് സ്പാനിഷ് രാജാക്കന്മാരായ റയൽ മാഡ്രിലെത്തിയതിനു ശേഷം ഈഡൻ ഹസാർഡിന്റെ ഫോം താഴേക്ക് വീണുടഞ്ഞു. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ റയൽ മാഡ്രിഡിന്റെ മുൻ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള മെന്റാലിറ്റി ലഭിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദ്യത്തിന് ഈഡൻ ഹസാർഡ് പറഞ്ഞത് തനിക്കു റൊണാൾഡോയെ പോലെയാകാൻ കഴിയില്ല എന്നാണ്. ക്രിസ്ത്യാനോ റൊണാൾഡോയെ പോലെയാണെങ്കിൽ താൻ കത്തിക്കരിഞ്ഞു പോയേനെ എന്നും ഈഡൻ ഹസാർഡ് പറഞ്ഞു.

“ഇല്ല, അത് ഒരിക്കലും ഞാനായിരിക്കുമായിരുന്നില്ല. പരിശീലനത്തിനുശേഷം കോൾഡ് ബാത്തിൽ ഒരു മണിക്കൂറോളം മുങ്ങിക്കിടക്കുവാൻ എന്നെകൊണ്ട് കഴിയില്ല, അക്കാര്യത്തിൽ എന്നെ വിട്ടേക്കൂ.. എനിക്ക് കഴിയുന്നത് എന്റെ സുഹൃത്തുക്കളോടൊപ്പം വീട്ടിൽ പോവുക, കാർഡ്സ് ഗെയിംസ് കളിക്കുക, ബിയർ കുടിക്കുക തുടങ്ങിയവയാണ്. പിന്നെ കുട്ടികളോടൊപ്പം ഗാർഡനിൽ സമയം ചെലവഴിക്കുക എന്നതൊക്കെയാണ് എന്റെ റിക്കവറി. ഞാൻ ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ ആയിരുന്നെങ്കിൽ ഞാൻ കത്തിക്കരിഞ്ഞു പോയേനെ.” – ഈഡൻ ഹസാർഡ് പറഞ്ഞു.

33 വയസുകാരനായ നിലവിൽ ലോക ഫുട്ബോളിൽ നിന്നും വിരമിച്ചിട്ടുണ്ട്. പക്ഷേ 39 വയസ്സുള്ള ക്രിസ്ത്യാനോ റൊണാൾഡോ നിലവിലും ലോക്ക് ഫുട്ബോളിലെ ടോപ് ലെവലിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു പ്രായത്തിലും ഫുട്ബോളിലെ ടോപ്പ് ലെവലിൽ കളിക്കാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്തുടരുന്ന ശക്തമായ പ്രവർത്തികളും അദ്ദേഹത്തിന്റെ മെന്റാലിറ്റിയുമാണ്.

Rate this post
Cristiano Ronaldo