ഇന്നത്തെ തലമുറയിലെ ഏറ്റവും പ്രഗത്ഭരായ രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും.രണ്ട് കളിക്കാർക്കും അവരുടെ പേരിൽ അമ്പരപ്പിക്കുന്ന റെക്കോർഡുകൾ ഉണ്ട് കൂടാതെ ബാലൺസ് ഡി ഓർ അവാർഡുകളിലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും അവർ ആധിപത്യം സ്ഥാപിച്ചു.
റൊണാൾഡോയ്ക്ക് അഞ്ച് ബാലൺസ് ഡി ഓറും അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മെസ്സിക്ക് ഏഴ് ബാലൺസ് ഡി ഓറും നാല് ചാമ്പ്യൻസ് ലീഗ് മെഡലുകളും ഉണ്ട്.മെസിയുടെ കരിയറിലെ വളർച്ചയിൽ റൊണാൾഡോയുടെ സ്വാധീനത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ബാഴ്‌സലോണ മാനേജർ സാവി. മറ്റൊരാൾ എന്താണ് ചെയ്യുന്നതെന്ന് രണ്ട് കളിക്കാർക്കും അറിയാം എന്നും സാവി പറഞ്ഞു.മെസ്സിയും റൊണാൾഡോയും പതിവായി നിരവധി റെക്കോർഡുകൾ തകർത്ത് മുന്നേറിയപ്പോൾ ആഗോള മേധാവിത്വത്തിനായുള്ള പോരാട്ടമാണ് തങ്ങളുടെ കളിയുടെ നിലവാരം ഉയർത്താൻ സഹായിച്ചതെന്ന് സാവി പറഞ്ഞു.
“മികച്ച കളിക്കാരനാകാൻ ക്രിസ്റ്റ്യാനോ മെസ്സിക്ക് കൂടുതൽ പ്രചോദനം നൽകി. ക്രിസ്റ്റ്യാനോയും ലിയോയും അത് സമ്മതിക്കില്ല. അവർ പരസ്‌പരം ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. നിങ്ങൾ മത്സരാധിഷ്ഠിതനാണെങ്കിൽ മികച്ചവരാകാനും ആഗ്രഹിക്കും “ബിബിസി ഡോക്യുമെന്ററിയായ ‘മെസ്സി: ദ എനിഗ്മ’യിൽ സാവി പറഞ്ഞു.
മെസിയും റൊണാൾഡോയും തമ്മിലുള്ള ആരാണ് മികച്ചവൻ എന്ന തർക്കം ഉടൻ തീരുമെന്ന് തോന്നുന്നില്ല .രണ്ട് കളിക്കാരും ഇതുവരെ കളി അവസാനിപ്പിക്കുന്നതിനുള്ള സൂചനകളൊന്നും കാണിക്കുന്നില്ല.റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്.ജനുവരിയിൽ മറ്റൊരു ക്ലബ്ബിൽ ചേരാൻ കഴിഞ്ഞാൽ തന്റെ ഭാഗ്യം മാറ്റാൻ നോക്കാനുള്ള ശ്രമത്തിലാണ് 37 കാരൻ.മറുവശത്ത് മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.അവിസ്മരണീയമായ സീസണായി മാറ്റാൻ ലക്ഷ്യമിടുകയാണ്.