ലയണൽ മെസ്സിയുടെ കാര്യത്തിൽ പുതിയ അപ്ഡേഷൻ നൽകി സാവി

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന അർജന്റീനയുടെ ലോകചാമ്പ്യൻ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സൈന്റ് ജർമയിൻ ഈ സീസൺ കഴിയുന്നതോടെ വിടുമെന്ന കാര്യം പിഎസ്ജി പരിശീലകൻ തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്നു.

ഇതോടെ സൂപ്പർ താരത്തിന്റെ അടുത്ത ക്ലബ്ബ് ഏതാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് ലിയോ മെസ്സി മടങ്ങണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സൗദിയിൽ നിന്നും റെക്കോർഡ് ഓഫറുകളുമായി സൗദി അറേബ്യയും അൽ ഹിലാൽ ക്ലബ്ബും ലിയോ മെസ്സിയെ കാത്തിരിക്കുന്നുണ്ട്.

എന്നാൽ എഫ്സി ബാഴ്‌സലോണയിൽ ചേരാൻ ലിയോ മെസ്സി തയ്യാറാണെങ്കിൽ എന്റെ 100% സമ്മതം അതിനുണ്ടാകുമെന്ന് ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസ് പറഞ്ഞു. ലിയോ മെസ്സി അടുത്ത ആഴ്ച തന്റെ ഭാവി തീരുമാനിക്കുമെന്നും ബാഴ്‌സലോണ മെസ്സിയെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുകയാണെന്നുമാണ് സാവി പറഞ്ഞത്. ലിയോ മെസ്സിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് എന്നും സാവി പറഞ്ഞു.

“ലിയോ മെസ്സി തന്റെ ഭാവി അടുത്തയാഴ്ച തീരുമാനിക്കും, ഞങ്ങളോടൊപ്പം ബാഴ്‌സയിൽ ചേരാൻ ലിയോ മെസ്സി റെഡിയാണെങ്കിൽ എനിക്ക് അതിൽ 100% സമ്മതമാണ്. ഞങ്ങൾ അവനെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുകയാണെന്ന് അവനറിയാം. ഒന്നും മാറിയിട്ടില്ല, ഞങ്ങൾക്കും സൈൻ ചെയ്യാൻ അവസരങ്ങളുണ്ട്. ഞങ്ങൾക്ക് ഇവിടെ ലിയോ മെസ്സിയെ വേണം. അവനെ ഞങ്ങളുടെ സിസ്റ്റത്തിൽ ഉൾപ്പെടുത്താൻ ഞാൻ തയ്യാറാണ്, ഇനി ലിയോ മെസ്സി തീരുമാനിക്കട്ടെ.” – മുണ്ടോ ഡിപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിൽ സാവി പറഞ്ഞു.

പക്ഷെ ലിയോ മെസ്സിക്ക് വേണ്ടി ഒരു ഒഫീഷ്യൽ ഓഫർ ബിഡ് സമർപ്പിക്കാൻ എഫ്സി ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം ഈ തടസ്സം നേരിടുകയാണ് ബാഴ്‌സലോണ. പക്ഷെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സലോണയുടെ ലിയോ മെസ്സിയെ കൊണ്ടുവരാനുള്ള സാമ്പത്തികപരമായ പ്ലാനുകൾക്ക് ലാലിഗ അനുമതി ഉടൻ നൽകിയേക്കും, ലാലിഗയുടെ അനുമതി ലഭിച്ചാൽ ലിയോ മെസ്സിയെ കൊണ്ടുവരാനുള്ള ബാഴ്സയുടെ നീക്കങ്ങൾ കൂടുതൽ ഒഫീഷ്യൽ ആയി മുന്നോട്ട് പോകും.

Rate this post
Lionel Messi