‘ദുരന്തം’ : ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെ ഇല്ലാതാക്കിയത് റഫറിയെന്ന് സാവി | Barcelona
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ പിഎസ്ജിയോട് പരാജയപെട്ട് പുറത്തായതിന് പിന്നാലെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ വിമർശനം ഉയർത്തി ബാഴ്സലോണ പരിശീലകൻ സാവി. മത്സരത്തിന്റെ 29 ആം മിനുട്ടിൽ ബാഴ്സ ഡിഫെൻഡർ റൊണാൾഡ് അരൗഹോ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ആ സമയത്ത് ബാഴ്സലോണ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു. ആ ചുവപ്പ് കാർഡാണ് കളിയുടെ ഗതി മാറ്റിമറിച്ചത്.
റൊമാനിയൻ റഫറി ഇസ്റ്റ്‌വാൻ കോവാക്‌സ് ഒരു “ദുരന്തം” ആയിരുന്നുവെന്നും സാവി പറഞ്ഞു. മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ബാഴ്സലോണ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തിയ ഔസ്മാൻ ഡെംബെലെയുടെയും കൈലിയൻ എംബാപ്പെ ഇരട്ട ഗോളുകളും വിറ്റിൻഹയുടെ ഗോളുകളുമാണ് പിഎസ്ജിക്ക് വിജയയമൊരുക്കിയത്. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെയാണ് പിഎസ്ജി സെമി ഫൈനലിൽ ഏറ്റുമുട്ടുക.
“ഞങ്ങൾ അസ്വസ്ഥരാണ്,ചുവപ്പ് കാർഡ് മത്സരത്തിന്റെ ഗതിയെ മാറ്റിമറിച്ചു .റഫറി ശരിക്കും മോശമായിരുന്നു, അദ്ദേഹം ഒരു ദുരന്തമാണെന്ന് ഞാൻ പറഞ്ഞു, റഫറിയാമു മത്സരത്തെ നശിപ്പിച്ചത്.റഫറിമാരെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷേ അത് പറയേണ്ടതുണ്ട്.10 കളിക്കാരിലേക്ക് ചുരുങ്ങുന്നത് നല്ലതല്ല ,ആ നിമിഷം മുതൽ ഇത് മറ്റൊരു ഗെയിമാണ്. ഞങ്ങൾ മത്സരത്തെക്കുറിച്ച് സംസാരിക്കുന്നിടത്തോളം, ചുവപ്പ് കാർഡ് എല്ലാം അടയാളപ്പെടുത്തുന്നു” സാവി പറഞ്ഞു.
🔵🔴 Xavi: “It’s pointless to discuss about the game… the referee destroyed it all”.
— Fabrizio Romano (@FabrizioRomano) April 16, 2024
“We can’t stay silent. He changed the game and the entire tie. It was a disaster”. pic.twitter.com/S5jhWtbjLB
ഇൽകെ ഗുണ്ടോഗനെതിരെ മാർക്വിനോസ് ചലഞ്ചിന് പെനാൽറ്റി നൽകാത്തതിൽ പ്രതിഷേധിച്ചതിന് രണ്ടാം പകുതിയിൽ സാവിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.”അത് എൻ്റെ തെറ്റാണ്, അത് എൻ്റെ തെറ്റാണ്,” പുറത്താക്കലിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സേവി കൂട്ടിച്ചേർത്തു.”ഒരു സീസണിലെ മുഴുവൻ കഠിനാധ്വാനവും ഒരു റഫറിയിംഗ് തീരുമാനം കാരണം അവസാനിക്കുന്നത് ലജ്ജാകരമാണ്. മുഴുവൻ ഗെയിമിനും 11-11 ആകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് അനാവശ്യമായ ചുവപ്പാണ്” സാവി പറഞ്ഞു.എന്നാൽ അരൗജോ പിച്ചിൽ തുടർന്നിരുന്നെങ്കിൽ പോലും തൻ്റെ ടീം സെമിയിലേക്ക് മുന്നേറുമായിരുന്നുവെന്ന് പിഎസ്ജി കോച്ച് ലൂയിസ് എൻറിക് പറഞ്ഞു.