നെയ്മറുടെ അവസ്ഥ വരും; ക്ലബ്‌ വിടുന്ന സൂപ്പർ താരത്തിന് സാവിയുടെ മുന്നറിയിപ്പ്

ബാഴ്സയിൽ നിന്നും കൂടുമാറാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് താരം ഒസ്‌മാൻ ഡെമ്പെലെ. താരം പിഎസ്ജിയിലേക്ക് കൂടുമാറുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. താരം പിഎസ്ജിയിലേക്ക് പോകാൻ സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തെ കരാറിലായിരിക്കും താരം പിഎസ്ജിയിൽ ചേരുക. അതേ സമയം ക്ലബ്‌ വിടാൻ ഒരുങ്ങുന്ന താരത്തിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ സാവി.

സാവിക്ക് താരത്തെ ക്ലബ്ബിൽ നിലനിർത്തണമെന്നുണ്ട്. അതിനാലാണ് താരം ക്ലബ്‌ വിടാൻ ഒരുങ്ങവേ സാവി താരത്തെ പിഎസ്ജിയിലേക്ക് പോകാനുള്ള നീക്കത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്.ബാഴ്സ വിട്ട നെയ്മറിന്റെ കാര്യമാണ് സാവി ഉപദേശത്തിനായി ഉപയോഗിച്ചത്. ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് പോയ നെയ്മർക്ക് പിഎസ്ജിയിൽ ബാഴ്സയിലെ മികവ് കാട്ടാനായില്ല. ഈ അവസ്ഥ വരുമെന്നാണ് സാവി ഡെമ്പെലെയ്ക്ക് നൽകിയ ഉപദേശം.

നേരത്തെ ഡെമ്പെലെയ്ക്ക് ബാഴ്സയിൽ തുടരനായിരുന്നു ആഗ്രഹം. എന്നാൽ എംബാപ്പെയ്ക്ക് വേണ്ടി ബാഴ്സ ഡെമ്പെലെയെ പിഎസ്ജിയ്ക്ക് വാഗ്ദാനം ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. ക്ലബിന് തന്നെ വിൽക്കാനുള്ള നീക്കം ഉണ്ടെന്ന് മനസിലായതോടെ താരം ബാഴ്സയിൽ തുടരാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ബാഴ്സ എംബാപ്പെയെ ലഭിക്കാൻ വേണ്ടി മാത്രമാണ് ഡെമ്പെലെയെ കൈമാറാൻ ഒരുങ്ങിയത്. അല്ലാത്ത പക്ഷം ബാഴ്സയിൽ ഡെമ്പെലെയ്ക്ക് വിൽക്കാൻ താൽപര്യം ഇല്ലായിരുന്നു.

2017 ലാണ് ജർമൻ ക്ലബ്‌ ബോറുസിയ ഡോർട്ട്മുണ്ടിൽ നിന്നും താരം ബാഴ്സയിൽ എത്തുന്നത്. അന്ന് നെയ്മർ ക്ലബ്‌ മാറിയ സാഹചര്യത്തിലാണ് ബാഴ്സ ഡെമ്പെലെയെ ടീമിലെത്തിച്ചത്. എന്നാൽ തുടക്കത്തിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ സാവിയുടെ കീഴിൽ താരത്തിൻറെ പ്രകടനത്തിൽ പുരോഗതിയുണ്ടായിരുന്നു.

Rate this post
Fc Barcelona