ഷാക്കിരി ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കുമൊപ്പം |Qatar 2022|Xherdan Shaqiri
ലോകകപ്പിൽ ഗ്രൂപ്പ് ജിയിലെ ആവേശകരമായ പോരാട്ടത്തിൽ സെർബിയയെ കീഴടക്കി ബ്രസീലിന് പിന്നിൽ രണ്ടാമനായി പ്രീ ക്വാർട്ടറിൽ ഇടം കണ്ടെത്തി സ്വിറ്റ്‌സർലൻഡ്. സെർബിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്വിസ് പരാജയപ്പെടുത്തിയത്.31 കാരനായ ഷാക്കിരിയാണ് സ്വിസിന്റെ സ്കോറിംഗ് തുറന്നത്.
20-ാം മിനിറ്റിൽ സ്‌ട്രാഹിഞ്ച പാവ്‌ലോവിച്ചിന്റെ പാസിൽ നിന്നാണ് ഷാക്കിരി സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചത്. ഈ ഗോളോടെ കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ മാത്രം ഫുട്‌ബോൾ കളിക്കാരനായി ഷെർദാൻ ഷാക്കിരി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും എലൈറ്റ് ഗ്രൂപ്പിൽ ചേർന്നു.മുമ്പത്തെ രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ സ്വിറ്റ്സർലൻഡിനായി അഞ്ച് പ്രധാന ടൂർണമെന്റുകളിലും ഷാക്കിരി വലകുലുക്കിയിട്ടുണ്ട്.റൊണാൾഡോ മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം.
ഫിഫ ലോകകപ്പിന്റെ അവസാന 16-ലേക്ക് യോഗ്യത നേടിയതിനാൽ സെർബിയക്കെതിരായ അദ്ദേഹത്തിന്റെ ഗോൾ നിർണായകമായിരുന്നു.2008-ൽ സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കൊസോവോയിൽ ജനിച്ച ഷാക്കിരി തന്റെ ചുണ്ടിൽ വിരൽ ചുണ്ടിൽ വെച്ച് ഗോൾ ആഘോഷിക്കാൻ എതിർ ആരാധകരുടെ അടുത്തേക്ക് ഓടി.26-ാം മിനിറ്റിൽ അലക്‌സാണ്ടർ മിട്രോവിച്ചിന്റെ മികച്ച ഹെഡ്ഡറിലൂടെ സെർബിയക്കാർ സമനില പിടിച്ചു. 35-ാം മിനിറ്റിൽ ഡ്രാഗൻ സ്റ്റോയ്‌കോവിച്ചിന്റെ ടീമിനായി ദുസാൻ വ്‌ലഹോവിച്ച് മറ്റൊരു ഗോൾ നേടി.
44-ാം മിനിറ്റിൽ ബ്രീൽ എംബോളോ സ്വിറ്റ്‌സർലൻഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 48-ാം മിനിറ്റിൽ റെമോ ഫ്രൂലർ ഒരു നിർണായക വിജയ ഗോൾ നേടി അവരെ പ്രീ ക്വാർട്ടറിൽ എത്തിച്ചു.കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്വിസ് വിജയത്തിൽ അൽബേനിയയുടെ ദേശീയ കഴുകൻ ചിഹ്നത്തെ പ്രതിനിധീകരിക്കുന്ന കൈ ആംഗ്യങ്ങൾ ഉപയോഗിച്ച് ആഘോഷിച്ചതിന് ഷാക്കിരിയ്ക്കും ഷാക്കയ്ക്കും പിഴ ചുമത്തിയിരുന്നു.ഷാക്കയ്ക്കും ഷാക്കിരിയ്ക്കും കൊസോവോയുമായി ബന്ധപ്പെട്ട അൽബേനിയൻ പൈതൃകമുണ്ട്.
Players who have scored in each of the last three World Cups:
— B/R Football (@brfootball) December 2, 2022
Lionel Messi
Cristiano Ronaldo
Xherdan Shaqiri
🐐🙃 pic.twitter.com/LS7l19QNMv
1990 കളുടെ അവസാനത്തിൽ വിമതരുടെ ഭാഗത്ത് നാറ്റോ ഇടപെട്ടപ്പോൾ സെർബ് നേതൃത്വത്തിലുള്ള യുഗോസ്ലാവ് സേനയിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയ വംശീയ അൽബേനിയൻ പ്രദേശത്താണ് ഷാക്കിരിയുടെ മാതാപിതാക്കൾ ജനിച്ചത്.ആക്ര മണം രൂക്ഷമായതോടെ കൊസോവോയെ അതിന്റെ പ്രദേശത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായി വീക്ഷിക്കുന്ന സെർബിയ ഒരു ദശലക്ഷത്തിലധികം മുസ്ലീം കൊസോവർ അൽബേനിയക്കാരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കിയ വംശീയ ഉന്മൂലനത്തിന്റെ ഒരു കാമ്പയിൻ ആരംഭിച്ചു.
This is Xherdan Shaqiri
— 🇵🇰Adam Anwar🇵🇱 (@IAmAdamAnwar) December 2, 2022
In 1992 his family immigrated to Switzerland due to persecution they faced at the hands of Serbia
Today he scored for Switzerland vs Serbia to send them out of the World Cup & he did the same in 2018
Football is absolutely fantastic pic.twitter.com/HrKs4XDVnx
ദശാബ്ദത്തിന്റെ തുടക്കത്തിൽ മുൻ യുഗോസ്ലാവിയ തകർന്നപ്പോൾ ഷെർദാന്റെ പിതാവ് ഇസെൻ ഷാഖിരി സ്വിറ്റ്സർലൻഡിലേക്ക് മാറുകയായിരുന്നു. ഷാക്കിരിക്ക് എട്ട് വയസ്സായിരുന്നു അപ്പോൾ പ്രായം. സ്വിസ് ക്ലബ് എഫ് സി ബാസലിലൂടെ കരിയർ തുടങ്ങിയ ഷാക്കിരി ബയേൺ മ്യൂണിക്കിനായും ലിവര്പൂളിനേയും ബൂട്ട് കെട്ടിയിട്ടുണ്ട്.സ്വിറ്റ്സർലൻഡിനായി ഷാക്കിരി 100 ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
#Switzerland led by their captain Granit Xhaka,a Kosovo born Albanian, and with Xherdan Shaqiri,another Kosovo born Albanian,on the score sheet shout Serbia out of the #WCQatar2022. Proud of you boys.
— FitimGllareva (@FitimGllareva) December 2, 2022
🇽🇰🇨🇭 pic.twitter.com/MlxpndZZv4