“ഗോൾ നേടിയതിന് ശേഷം ഉക്രേനിയൻ ചിഹ്നം പ്രദർശിപ്പിച്ച് താരം ,മഞ്ഞ കാർഡ് നൽകി റഫറി “
ബുധനാഴ്ച രാത്രി തന്റെ ക്ലബ്ബിനായി സമനില ഗോൾ നേടിയതിന് ശേഷം ബെൻഫിക്കയുടെ ഉക്രേനിയൻ സ്‌ട്രൈക്കർ റോമൻ യാരെംചുക്കും തന്റെ രാജ്യത്തിന്റെ ചിഹ്നം പ്രദർശിപ്പിച്ചു.റഷ്യ തന്റെ മാതൃരാജ്യത്തെ ആക്രമിച്ച് യുദ്ധം പ്രഖ്യാപിച്ചതിന് ശേഷമാണ് 26 കാരൻ ഈ പ്രവർത്തി ചെയ്യാത്.ഇതിനു റഫറി താരത്തിന് മഞ്ഞ കാർഡ് നൽകി.ചാമ്പ്യൻസ് ലീഗിൽ അയാക്‌സിന് എതിരായ മത്സരത്തിൽ സമനില ഗോൾ നേടിയതിനു ശേഷമാണ് റോമൻ യരമചുക് ജെഴ്‌സിയൂരി ഇങ്ങനെ ചെയ്തത്.യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഈ മത്സരം 2 -2 സമനിലയിൽ അവസാനിച്ചു.
26-ാം മിനിറ്റിൽ സെബാസ്റ്റ്യൻ ഹാലറുടെ നിർഭാഗ്യകരമായ സെൽഫ് ഗോളിന് മുമ്പ് 18-ാം മിനിറ്റിൽ ദുസാൻ ടാഡിച് അയാക്‌സിനെ മുന്നിലെത്തിച്ചിരുന്നു .29-ാം മിനിറ്റിൽ ഹാളർ അയാക്സിനെ മുന്നിലെത്തിച്ചെങ്കിലും 72-ാം മിനിറ്റിൽ യാരെംചുക്കിന്റെ സ്‌ട്രൈക്കിൽ ബെൻഫിക്ക ഒപ്പമെത്തി.മത്സരത്തിന് ശേഷം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ജേഴ്‌സി ഊരി ഉക്രൈൻ സൈന്യത്തിന്റെ ചിഹ്നം കാണിച്ചതെന്തിനെന്ന് വ്യക്തമാക്കുകയും ചെയ്തു.
Roman Yaremchuk on IG TONIGHT
— Zorya Londonsk (@ZoryaLondonsk) February 24, 2022
🇺🇦🇺🇦🇺🇦
‘This is our country, our history, our culture, our people & our borders.’
‘Glory to Ukraine’ 🇺🇦🇺🇦🇺🇦 pic.twitter.com/KKhTVfu5XQ
മത്സര ശേഷം താൻ തന്റെ രാജ്യത്തിനു ഒപ്പം ആണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തിനു നിന്നു താൻ ഇപ്പോൾ കിലോമീറ്ററുകൾ അകലെ ആണെങ്കിലും താൻ രാജ്യത്തിനു ആയി പൊരുതുന്ന എല്ലാവർക്കും നന്ദിയും പിന്തുണയും അറിയിക്കുന്നു എന്നു താരം കുറിച്ചു. ഉക്രേനിയൻ ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും ജന്മനാട്ടിലെ എല്ലാവർക്കും പിന്തുണ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ ഇപ്പോൾ ഒന്നിക്കേണ്ടതുണ്ടെന്നും 26-കാരൻ എഴുതി. അഭൂതപൂർവമായ സമയങ്ങളിൽ രാജ്യത്തെ സംരക്ഷിച്ചതിന് സായുധ സേനകളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വികാരഭരിതമായ പോസ്റ്റ് അവസാനിപ്പിച്ചത്.
റോമൻ യാരെംചുക്കിനെപ്പോലെ, മാഞ്ചസ്റ്റർ സിറ്റി താരം ഒലെക്‌സാണ്ടർ സിൻചെങ്കോയും തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ തന്റെ ജന്മദേശമായ ഉക്രെയ്‌നിനോടുള്ള ആശങ്ക പ്രകടിപ്പിച്ചു. “എന്റെ രാജ്യത്തെ അവസ്ഥയെക്കുറിച്ച് പരിഷ്കൃത ലോകം മുഴുവൻ ആശങ്കാകുലരാണ്.ഞാൻ ജനിച്ചു വളർന്ന നാട്. അന്താരാഷ്‌ട്ര സ്‌പോർട്‌സ് രംഗത്ത് ഞാൻ ഈ രാജ്യത്തിൻറെ നിറത്തിലാണ് ഇറങ്ങുന്നത് .നാം മഹത്വവത്കരിക്കാനും വികസിപ്പിക്കാനും ശ്രമിക്കുന്ന രാജ്യം. അതിർത്തികൾ അലംഘനീയമായി തുടരേണ്ട രാജ്യം. എന്റെ രാജ്യം ഉക്രേനിയക്കാരുടേതാണ്, ആർക്കും അത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. ഞങ്ങൾ വിട്ടുകൊടുക്കില്ല” അദ്ദേഹം പറഞ്ഞു.