ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പരിശീലകൻ ടിറ്റെ ഇന്ന് പ്രക്യാപിച്ചത്. ഇക്വഡോറിനും പരാഗ്വേയ്‌ക്കുമെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തന്റെ ബ്രസീൽ ടീമിനെയാണ് തെരഞ്ഞെടുത്തത്. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡിഫൻഡർ ഗബ്രിയേൽ ടീമിൽ ഇടം നേടി.
ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറിയ മിഡ്ഫീൽഡർ കൗട്ടീഞ്ഞോയും ടീമിൽ ഇടം പിടിച്ചു. സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ റോഡ്രിഗോ ടീമിൽ ഇടം നേടി. ജനുവരി 27 നു ഇക്വഡോർ ജനുവരി ഒന്നിന് പരാഗ്വേക്കെതിരെയാണ ബ്രസീലിന്റെ മത്സരങ്ങളിൽ. സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനത് തുടരുന്ന ബ്രസീൽ ഡ 2022 ലെ വേൾഡ് കപ്പിന് യോഗ്യത നേടിയിരുന്നു.
ഗോൾകീപ്പർമാർ :അലിസൺ, എഡേഴ്സൺ, വെവർട്ടൺ
പ്രതിരോധക്കാർ :എമേഴ്‌സൺ റോയൽ, ഡാനി ആൽവ്‌സ്, അലക്‌സ് സാന്ദ്രോ, അലക്‌സ് ടെല്ലസ്, മാർക്വിനോസ്, ഗബ്രിയേൽ, തിയാഗോ സിൽവ, എഡർ മിലിറ്റോ
മിഡ്ഫീൽഡർമാർ :കാസെമിറോ, ഫാബിഞ്ഞോ, ഫ്രെഡ്, ഗെർസൺ, ബ്രൂണോ ഗ്വിമാരേസ്, ഫിലിപ്പ് കുട്ടീഞ്ഞോ, ലൂക്കാസ് പാക്വെറ്റ
മുന്നേറ്റനിര :റാഫിൻഹ, ആന്റണി, റോഡ്രിഗോ, എവർട്ടൺ റിബെയ്‌റോ, ഗബ്രിയേൽ ജീസസ്, ഗാബിഗോൾ, മാത്യൂസ് ക്യൂന , വിനീഷ്യസ് ജൂനിയർ.