❝വിനീഷ്യസ് 2014ലെ നെയ്‌മർ❞ – ബ്രസീലിയൻ യുവ താരത്തെ പ്രശംസിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ |Neymar |Vinicius Junior

ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരമാണ് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ.റയൽ മാഡ്രിഡിനെ ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടം നേടികൊടുക്കുന്നതിൽ യുവ തരാം പ്രധാന പങ്കാണ് വഹിച്ചത്. ഖത്തർ വേൾഡ് കപ്പിൽ വിനിഷ്യസിൽ വലിയ പ്രതീക്ഷകളാണ് ബ്രസീൽ വെക്കുന്നത്.

ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകനായ ടിറ്റെ വിനിഷ്യസിന്റെ വളർച്ചയെ വളരെ ബഹുമാനിക്കുകയും പലപ്പോഴായി അത് കാണിക്കുകയും ചെയ്യുന്നു. വിനീഷ്യസിനെ നെയ്‌മറോട് ആണ് ടിറ്റെ ഉപമിക്കുന്നത്.”ഞങ്ങൾ പരിശീലനം നടത്തുമ്പോൾ ഞാൻ വിനിയോട് ‘നീ 2014ലെ നെയ്‌മറാണെന്ന്’ പറയാറുണ്ട്. കാരണം ബാഴ്‌സലോണ ടീമിലെയും ദേശീയടീമിലെയും ആ സമയത്തെ നെയ്‌മർ വിങ്ങിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ഇപ്പോൾ താരം മധ്യത്തിലാണ് കളിക്കുന്നത്.” ടിറ്റെ പറഞ്ഞു.

“നെയ്‌മർ അവിടെ കളിച്ചാൽ ഒരുപാട് പിഴവുകൾ വരുത്തുമെന്ന് പലരും പറയുന്നുണ്ട്. എന്നാൽ താരത്തിന്റെ പൊസിഷനാണ് കൂടുതൽ പിഴവുകൾ വരുത്താൻ കാരണമാകുന്നത്. കാരണം അവൻ ക്രിയാത്മകമായി ചെയ്യുന്നതെല്ലാം നിർണ്ണായകമായിരിക്കും” പരിശീലകൻ കൂട്ടിച്ചേർത്തു.

വിനീഷ്യസിന് റയൽ മാഡ്രിഡിൽ കളിച്ചതുപോലെ ബ്രസീലിനായി കളിക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിയോട് ഉപദേശം ചോദിച്ചതായി ടിറ്റെ അടുത്തിടെ മാർക്കയോട് സമ്മതിച്ചു.”റയൽ മാഡ്രിഡിലെ അദ്ദേഹത്തിന്റെ പക്വത രണ്ട് വർഷമെടുത്തു, എന്നാൽ ദേശീയ ടീമിൽ അത് വളരെ വേഗതയുള്ളതാണ്,” കോച്ച് പറഞ്ഞു.

Rate this post
Neymar jrVinicius Junior