ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്ക് എതിരാളികളായി ലഭിച്ചിരിക്കുന്നത് മെക്സിക്കോ,പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകളെയാണ്. ഇതിൽ മെക്സിക്കോയും പോളണ്ടും അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള ടീമുകളാണ്.
നിലവിൽ മികച്ച ഫോമിലാണ് കളിക്കുന്നത് എന്നുള്ളത് അർജന്റീനക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഒരു മത്സരത്തിൽ പോലും അർജന്റീന തോൽവി ഏറ്റുവാങ്ങിയിട്ടില്ല. മിഡ്‌ഫീൽഡർ ലോ സെൽസോയുടെ അഭാവം മാത്രമാണ് അർജന്റീനക്ക് ആശങ്ക നൽകുന്നത്. പക്ഷേ പരിശീലകൻ അതിനൊരു പരിഹാരം കണ്ടെത്തുമെന്നാണ് ആരാധകർ പ്രതീക്ഷകൾ.
ലയണൽ മെസ്സി സീസണിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഇതുതന്നെയാണ് എതിരാളികൾക്ക് ഭയം സൃഷ്ടിക്കുന്ന കാര്യം. മെക്സിക്കോയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ ഇപ്പോൾതന്നെ തന്റെ താരങ്ങൾക്ക് മെസ്സിയുടെ കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മെസ്സിയെ നിങ്ങൾ ബുദ്ധിമുട്ടിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
‘ മെസ്സിയെ നിങ്ങൾ ബുദ്ധിമുട്ടിക്കേണ്ടതുണ്ട്.അവനിലേക്ക് പന്ത് എത്താതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. മെസ്സിയുടെ പാസുകൾ നീളമുള്ളതായിരിക്കും.അത് ഞങ്ങളുടെ ലക്ഷ്യത്തിന്റെ അടുത്തേക്ക് എത്താതിരിക്കാനും ഞങ്ങൾ ശ്രമിക്കണം. പക്ഷേ അത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും ‘ മെക്സിക്കൻ പരിശീലകൻ പറഞ്ഞു.
🗣 Mexico coach Gerardo "Tata" Martino on Lionel Messi: "You have to bother him. We will try so that the ball doesn't reach him, that his passes are longer and that it's not close to our goal. It will be difficult." 🇲🇽🇦🇷 pic.twitter.com/jLWZiAkS6Q
— Roy Nemer (@RoyNemer) November 8, 2022
ലയണൽ മെസ്സിയുടെ പാസുകളും ത്രിബോളുകളും തങ്ങൾക്ക് വലിയ വെല്ലുവിളി ആകുമെന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്. സീസണിൽ ആകെ 16 ഗോളുകളും 14 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം തന്നെയാണ് അർജന്റീനക്ക് പ്രതീക്ഷകൾ നൽകുന്നത്.