വീണ്ടും ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സി തുടർച്ചയായി രണ്ടാമത്തെ തവണയാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കുന്നത്. തന്റെ കാര്യത്തിൽ എട്ടാമത്തെ തവണയാണ് ലിയോ മെസ്സി ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ അവാർഡും മെസ്സി 8 തവണയാണ് വിജയിച്ചത്.
2019 ബാലൻ ഡി ഓർ പുരസ്കാരം വിജയിച്ച ലിയോ മെസ്സി എതിരാളിയായി പരാജയപ്പെടുത്തിയത് ലിവർപൂളിന്റെ താരമായ വാൻ ഡിജികിനെയാണ്. ലാലിഗയും ലാലിഗ ടോപ് സ്കോറർ പുരസ്കാരവും സീസണിൽ സ്വന്തമാക്കിയ ലിയോ മെസ്സിയെക്കാൾ അർഹൻ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് തുടങ്ങി യൂറോപ്പിലെ വമ്പൻ നേട്ടങ്ങൾ നേടിയ വാൻ ഡിജിക്കായിരുന്നു എന്നാണ് ചിലർ പറയുന്നത്. ഈയൊരു പ്രസ്താവനയോട് പ്രതികരിച്ചിരിക്കുകയാണ് വാൻ ഡിജിക്.
“ഞാൻ ബാലൻഡിയോർ വിജയിക്കാൻ അർഹനാണെങ്കിൽ എനിക്ക് അത് ലഭിച്ചേനെ, അങ്ങനെയാണ് ഞാൻ കാര്യങ്ങളെ കാണുന്നത്, കാരണം എല്ലാത്തിനും പിന്നിൽ ഒരു കാരണമുണ്ട്. തുറന്നു പറയുകയാണെങ്കിൽ ലിയോ മെസ്സിയോട് ബാലൻ ഡി ഓർ മത്സരത്തിൽ പരാജയപ്പെടുന്നത് ജീവിതത്തിലെ മോശമായ കാര്യമല്ല. ” – വാൻ ഡിജിക് പറഞ്ഞു.
• You lost the Ballon d'Or 2019 by only 7 points to Messi. How do you see that loss?
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 16, 2024
Virgil Van Dijk: "If I deserved to win the Ballon d'Or, I would have gotten it. That's how I see things, because everything happens for a reason. To be frank with you, losing to Messi is not… pic.twitter.com/ksuiDgYye7
ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കാൻ താൻ അർഹനായിരുന്നുവെങ്കിൽ തനിക്ക് ലഭിച്ചേനെ എന്നും, ലിയോ മെസ്സിക്ക് ലഭിച്ചതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നുമാണ് വാൻ ഡിജിക് പറഞ്ഞത്. ലിയോ മെസ്സിയോട് ബാലൻ ഡി ഓർ മത്സരത്തിൽ പരാജയപ്പെടുന്നത് ജീവിതത്തിലെ മോശമായ കാര്യമല്ലെന്നും ഹോളണ്ട് താരം കൂട്ടിച്ചേർത്തു.