ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുൻനിര യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകൾ മത്സരിച്ച് നിരസിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനിനി വളരെ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് പോർച്ചുഗീസ് താരത്തിന് പുതിയൊരു ക്ലബ്ബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.എന്നാൽ നിരവധി ക്ലബുകൾക്ക് താരത്തിന്റെ സേവനം മെൻഡസ് വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.
പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെയുണൈറ്റഡ് വിജയിച്ച മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ താരം പരോക്ഷമായി അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ക്ലബ്ബിലെ 37 കാരന്റെ മനോഭാവത്തിനെതിരെ മുൻ താരങ്ങളിൽ നിന്നും ഫുട്ബോൾ പണ്ഡിറ്റുകളിൽ നിന്നും വലിയ വിമര്ശനങ്ങൾ ഉയർന്നു വരികയും ചെയ്തു.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ ഇൻസെ റൊണാൾഡോയെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി.ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് റൊണാൾഡോ യുണൈറ്റഡ് “വിടണം” എന്ന് നിർബന്ധിച്ചു.
റൊണാൾഡോയുടെ സമീപകാല പ്രവർത്തനങ്ങൾ ടീമിന്റെ പുരോഗതിക്ക് തടസ്സമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ മുൻ യുണൈറ്റഡ് ടീമംഗങ്ങൾ ഇത്തരം പെരുമാറ്റം അംഗീകരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.“റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം. റോയ് കീൻ, സ്റ്റീവ് ബ്രൂസ് എന്നിവരോടൊപ്പം ഞാൻ കളിക്കുമ്പോൾ അദ്ദേഹം യുണൈറ്റഡ് ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ അവനെ സഹിക്കില്ല. റൊണാൾഡോ ഒന്നിൽ നിന്നും രക്ഷപെടുകയുമില്ല” മുൻ യുണൈറ്റഡ് താരം പറഞ്ഞു.
Paul Ince (Man united legend):
— Context Penaldo (@contextpenaldo) August 24, 2022
Cristiano is a distraction for everyone, you would never see Messi react this way like he did. He should leave Man United before the transfer window closes. pic.twitter.com/MdZQIvAW90
“റൊണാൾഡോയെ ലിവർപൂളിനെതിരെ ആദ്യ 11-ൽ നിന്ന് പുറത്താക്കിയത് വളരെ പ്രധാനപ്പെട്ടതായിരുന്നു, കാരണം റൊണാൾഡോ ഇല്ലാതെ ജീവിതം ഉണ്ടാകുമെന്ന് ഇത് ആളുകളെ കാണിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ എല്ലാവർക്കും റൊണാൾഡോ അസ്വസ്ഥത നൽകുന്നുണ്ട് .ഏതെല്ലാം സാഹചര്യത്തിൽ ആയാലും ഒരിക്കലും ലയണൽ മെസ്സി ഇങ്ങനെ ചെയ്യുന്നത് നിങ്ങൾ കാണില്ല,” ഇൻസെ പറഞ്ഞു.