കഴിഞ്ഞ സ്പാനിഷ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡ് ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് മയ്യോർക്ക റയലിനെ പരാജയപ്പെടുത്തിയത്.നാച്ചോയുടെ സെൽഫ് ഗോളാണ് റയലിന് വിനയായത്.അസെൻസിയോ പെനാൽറ്റി പാഴാക്കിയതും റയലിന് തിരിച്ചടിയാവുകയായിരുന്നു.
മത്സരത്തിൽ വിനീഷ്യസുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതായത് എതിർത്താരങ്ങളും ഈ ബ്രസീലിയൻ താരവും പല കുറി ഏറ്റുമുട്ടിയിരുന്നു.നേരത്തെ തന്നെ വിനീഷ്യസിനെ വിമർശിച്ച താരങ്ങളായിരുന്നു പാബ്ലോ മഫിയോയും അന്റോണിയോ റൈല്ലോയും വിനീഷ്യസിന്റെ ആറ്റിറ്റ്യൂഡ് മോശമായിരുന്നു എന്നായിരുന്നു ഇവർ മുമ്പ് ആരോപിച്ചിരുന്നത്.
അതിന്റെ ഫലമായിക്കൊണ്ട് ഈ മത്സരത്തിനിടയിലും ഈ താരങ്ങൾ വിനീഷ്യസുമായി ഏറ്റുമുട്ടി.ഈ രണ്ട് താരങ്ങളെയും അപമാനിക്കുന്ന രൂപത്തിലുള്ള കാര്യങ്ങളാണ് കളിക്കളത്തിൽ വെച്ച് വിനീഷ്യസ് പറഞ്ഞത് എന്നാണ് എൽ ചിരിങ്കിറ്റൊ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നിങ്ങൾ രണ്ടുപേരും വളരെ മോശമാണ് എന്നായിരുന്നു വിനീഷ്യസ് ഇവരോട് പറഞ്ഞത്.
മാത്രമല്ല മറ്റൊരു കാര്യം കൂടി വിനീഷ്യസ് ഈ രണ്ട് താരങ്ങളോടും പറഞ്ഞിട്ടുണ്ട്.അതായത് നിങ്ങളുടെ ഫുട്ബോൾ കരിയർ അവസാനിച്ചു കഴിഞ്ഞാൽ നിങ്ങൾ മറ്റൊരു ജോലിക്ക് പോകേണ്ടി വരും എന്നാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.കാരണം എനിക്കുള്ള പണം നിങ്ങൾക്ക് ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ലെന്നും വിനീഷ്യസ് ഈ താരങ്ങളോട് കളിക്കളത്തിൽ വെച്ച് നേരിട്ട് പറഞ്ഞു.ഈ താരങ്ങളെ അപമാനിക്കുകയാണ് ബ്രസീലിയൻ താരം ചെയ്തത് എന്ന് ആരോപണം ശക്തമാണ്
"When you finish football you will have to look for another job because you will never have as much money as me."
— Football España (@footballespana_) February 6, 2023
The words that Vinicius Junior said to Pablo Maffeo and Antonio Raillo yesterday on the pitch. pic.twitter.com/8vzqeeHS9J
ലാലിഗയിൽ വിനീഷ്യസിനെതിരെ പലപ്പോഴും വംശീയ അധിക്ഷേപങ്ങൾ നടന്നിരുന്നു.മാത്രമല്ല വിനീഷ്യസിനെ കൂടുതൽ പ്രൊട്ടക്ട് ചെയ്യണമെന്നുള്ള ആവശ്യവും ക്ലബ്ബ് ഉയർത്തിയിരുന്നു.എന്നാൽ വിനീഷ്യസിന്റെ ഇത്തരത്തിലുള്ള മോശം പ്രവർത്തികൾ വലിയ വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്.ആദ്യം വിനീഷ്യസ് സ്വന്തം ആറ്റിറ്റ്യൂഡ് നന്നാക്കണമെന്നാണ് വിമർശകർ ഉന്നയിക്കുന്നത്.