35കാരന്റെ പൂണ്ടുവിളയാട്ടം, മെസ്സിയുടെ ഈ സീസണിലെ കണക്കുകൾക്ക് മുന്നിൽ യുവതാരങ്ങൾ നാണിക്കും!

ഫ്രഞ്ച് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് വിജയം നേടാനായതിന്റെ പ്രധാന കാരണം ലയണൽ മെസ്സി തന്നെയാണ്.മികച്ച പ്രകടനമാണ് മെസ്സി നടത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് രണ്ട് ഗോളുകളിലും കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.മാത്രമല്ല കിലിയൻ എംബപ്പേക്ക് ഉൾപ്പെടെ മികച്ച അവസരങ്ങൾ മെസ്സി ഒരുക്കി നൽകുകയും ചെയ്തിരുന്നു.

ഇന്നലെ നേടിയ ഗോളോട് കൂടിയും അസിസ്റ്റോടു കൂടിയും ഒരുപാട് നേട്ടങ്ങൾ മെസ്സി കരസ്ഥമാക്കിയിരുന്നു.ക്ലബ്ബ് ലെവലിൽ ആകെ 1000 ഗോൾ കോൺട്രിബ്യൂഷൻസ് നടത്താൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.702 ഗോളുകളും 298 അസിസ്റ്റുകളുമാണ് ആകെ മെസ്സി ക്ലബ്ബ് തലത്തിൽ നേടിയിട്ടുള്ളത്.

35കാരനായ ലയണൽ മെസ്സി ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.തന്റെ പ്രകടനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് മാത്രമല്ല താൻ കൂടുതൽ മികവോടുകൂടിയാണ് ഇപ്പോൾ കളിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ ഈ സീസണിലെ കണക്കുകൾ വിളിച്ചു പറയുന്നുണ്ട്.കരിയറിലെ ഏറ്റവും പീക്ക് ഘട്ടത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന പല യുവ സൂപ്പർ താരങ്ങൾക്കും എത്തിപ്പടിക്കാനാവാത്ത വിധമുള്ള കണക്കുകളാണ് ഈ സീസണിൽ മെസ്സി നിർമ്മിച്ചു വെച്ചിരിക്കുന്നത്.

45 മത്സരങ്ങളാണ് ആകെ ഈ സീസണിൽ മെസ്സി ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കളിച്ചത്.35 ഗോളുകളും 23 അസിസ്റ്റുകളും സ്വന്തമാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. അതായത് 45 മത്സരങ്ങളിൽ നിന്ന് ആകെ 58 ഗോൾ കോൺട്രിബ്യൂഷൻസ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ നേടിയിട്ടുള്ള താരം മെസ്സിയാണ്.ശരാശരി ഓരോ മത്സരത്തിലും 1.2 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്.യൂറോപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമായുള്ള താരവും മെസ്സി തന്നെയാണ്.

ലീഗ് വണ്ണിലും മെസ്സിയുടെ ആധിപത്യം തന്നെയാണ് കാണാൻ കഴിയുക.ആകെ കളിച്ച 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 14 അസിസ്റ്റുകളും നേടി.അതായത് 28 ഗോൾ പങ്കാളിത്തങ്ങൾ.ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും മെസ്സി തന്നെയാണ്. ചുരുക്കത്തിൽ ഈ സീസണിൽ മെസ്സിയുടെ സർവാധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.

5/5 - (1 vote)
Lionel Messi