മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടി20യിൽ അഭിഷേക് ശർമ്മയുടെ മിന്നുന്ന സെഞ്ച്വറി കണ്ട് ഏറ്റവും അതികം സന്തോഷിച്ചത് യുവ താരത്തിന്റെ മെന്റർ യുവരാജ് സിംഗ് തന്നെ ആയിരിക്കും.ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന ടി20 സ്കോറാണ് അഭിഷേക് ഇന്നലെ നേടിയത്.37 പന്തിൽ നിന്നുള്ള സെഞ്ച്വറി ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടമത്തെ സെഞ്ചുറിയാണ്.
ഇടംകൈയ്യൻ 13 സിക്സറുകളും ഏഴ് ഫോറുകളും നേടി, ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും കൂടിയായിരുന്നു ഇത്. ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 247/9 എന്ന കൂറ്റൻ സ്കോർ നേടാൻ ഇത് സഹായിച്ചു, 150 റൺസിന്റെ മാർജിനിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തുകയും ചെയ്തു.അഭിഷേക് അർദ്ധസെഞ്ച്വറി തികയ്ക്കാൻ 17 പന്തുകൾ എടുത്തു. 2007 ലെ ടി20 ലോകകപ്പിൽ ഇതേ എതിരാളിക്കെതിരെ യുവരാജ് 12 പന്തിൽ നേടിയ അർദ്ധസെഞ്ച്വറിക്ക് ശേഷം ടി20യിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മികച്ച അർദ്ധ സെഞ്ച്വറിയും അതായിരുന്നു.
തകര്‍പ്പന്‍ പ്രകടനത്തെ അഭിനന്ദിച്ച് അഭിഷേകിന്റെ മെന്‍റര്‍ കൂടിയായ യുവരാജ് സിങ് രംഗത്തെത്തി.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു യുവി തന്റെ പ്രിയപ്പെട്ട ശിഷ്യനെ അഭിനന്ദിച്ചത്. ‘അഭിഷേക്, നീ ഗംഭീരമായി കളിച്ചു. ഇവിടെ തന്നെ, ഇങ്ങനെ തന്നെയാണ് നിന്നെ ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്’ യുവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരത്തില്‍ അഭിഷേക് ബാറ്റുചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഇന്ത്യയുടെ മുന്‍ താരം സ്റ്റോറി പോസ്റ്റ് ചെയ്തത്.ക്രിക്കറ്റ് കരിയറിന്റെ വലിയൊരു പങ്കും അഭിഷേകിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
Well played @IamAbhiSharma4! That's where I want to see you! 🔥 Proud of you 👊🏻💯#IndVSEng
— Yuvraj Singh (@YUVSTRONG12) February 2, 2025
കോവിഡ്-19 പാൻഡെമിക് സമയത്ത്, അഭിഷേകിനും മറ്റ് യുവ പഞ്ചാബ് ക്രിക്കറ്റ് താരങ്ങളായ പ്രഭ്‌സിമ്രാൻ സിംഗ്, അൻമോൾപ്രീത് സിംഗ് എന്നിവർക്കും വേണ്ടി യുവരാജ് ഒരു സംയുക്ത പരിശീലന സെഷൻ സംഘടിപ്പിച്ചിരുന്നു.അതിനുശേഷം, യുവരാജ് അഭിഷേകുമായി പതിവായി ബന്ധപ്പെടുന്നുണ്ടെന്നും സാങ്കേതിക മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നും കൂടാതെ തന്റെ ബാറ്റിംഗ്, നെറ്റ് സെഷനുകളുടെ വീഡിയോകൾ പതിവായി പങ്കിടാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും പറയപ്പെടുന്നു.സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന്റെ ഒരു നല്ല ഇന്നിംഗ്‌സിനോട് അദ്ദേഹം പ്രതികരിക്കുന്നത് ഇതാദ്യമല്ല. ചില അവസരങ്ങളിൽ, അദ്ദേഹം യുവതാരത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.