“ഒരു ലക്ഷ്യം മാത്രം” : PSG-യിൽ പോച്ചെറ്റിനോയ്ക്ക് പകരക്കാരനായി സിനദിൻ സിദാൻ എത്തുന്നു

എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം സിനദീൻ സിദാൻ മാഡ്രിഡിൽ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ നിരവധി ക്ലബ്ബുകളാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ സേവനത്തിനായി ഓഫറുകൾ വെച്ചത്.ഏറ്റവും ഒടുവിൽ സിദാനെ സമീപിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു, എന്നാൽ ഫ്രഞ്ച് താരം താൻ നൽകി ശീലിച്ച ‘നോ’ പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം മുൻ റയൽ മാഡ്രിഡ് ബോസ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിലേക്ക് അടുക്കുകയാണ്.

പിഎസ്ജി യിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ സ്ഥാനത്തേക്ക് സിനദീൻ സിദാൻ എത്തുമെന്ന് ഫ്രാൻസിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട് .ആർഎംസിയുടെ ഡാനിയൽ റിയോലോ പറയുന്നതനുസരിച്ച് ഫ്രഞ്ച് ക്ലബ്ബിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ സ്ഥാനം സിദാൻ നേടുമെന്നാണ്.എന്നിരുന്നാലും, അർജന്റീനിയൻ മാനേജരെ ക്ലബിനൊപ്പം സീസൺ പൂർത്തിയാക്കാൻ അനുവദിക്കാൻ ക്ലബ് തീരുമാനിച്ചിരിക്കുമാകയാണ്.ഈ സീസണിൽ ലിയോ മെസ്സി ആദ്യമായി പിഎസ്ജിയിലേക്ക് പോകുന്ന വാർത്ത പുറത്തുവിട്ട പത്രപ്രവർത്തകനായിരുന്നു റിയോലോ.ഈ വിവരം ശരിയാണെങ്കിൽ, മെസിയെയും നെയ്മറെയും പരിശീലിപ്പിക്കാൻ സിദാൻ അടുത്ത വേനൽക്കാലത്തിന്റെ തുടക്കത്തിൽ പാരീസിലെത്തും. സിദാന്റെ വരവോടെ എംബാപ്പയുടെ അവസ്ഥയും മാറുമെന്നാണ് പാരീസ് ക്ലബ് കണക്കു കൂട്ടുന്നത്.

നിലവിൽ, കൈലിയൻ എംബാപ്പെ ഒരു സ്വതന്ത്ര ഏജന്റാണ്, ഒന്നുകിൽ അടുത്ത സീസണിൽ പിഎസ്ജിയിൽ തുടരാനോ അല്ലെങ്കിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്നായി അദ്ദേഹത്തിന് റയൽ മാഡ്രിഡ് തിരഞ്ഞെടുക്കാനാകും.സിദാനെ സൈൻ ചെയ്യാനുള്ള PSG യുടെ ഏറ്റവും പുതിയ തീരുമാനം, ഭാവിയിൽ എംബാപ്പയെ പാരീസിൽ നിലനിർത്തുക എന്ന ലക്‌ഷ്യം കൂടി വെച്ചിട്ടുള്ളതാണ്. എന്നാൽ സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം എംബപ്പേ ഇതിനകം തന്നെ മനസ്സ് ഉറപ്പിച്ചുവെന്ന് സ്ഥിരീകരിക്കുന്നു. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ എംബാപ്പെ തന്റെ സ്വപ്നം ഉപേക്ഷിക്കില്ല.ക്ലബ്ബിലെ ഏറ്റവും വലിയ താരമായി അടുത്ത സീസണിൽ മാഡ്രിഡിൽ ഫ്രഞ്ച് സൂപ്പർ താരം ഉണ്ടാവും.

വർഷങ്ങളോളം റയൽ മാഡ്രിഡിനായി കളിക്കാൻ കൈലിയൻ എംബാപ്പെ ആഗ്രഹിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിനദീൻ സിദാൻ ആയിരുന്നു. എഎസ് മൊണാക്കോയ്‌ക്കായി കളിക്കുമ്പോൾ സിദാനും ഫ്ലോറന്റീനോ പെരസും യുവതാരത്തിനോട് ചർച്ചകൾ നടത്തിയിരുന്നു.പിഎസ്ജിയിൽ തുടരാൻ എംബാപ്പയെ ബോധ്യപ്പെടുത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ, ആ മനുഷ്യൻ സിനദിൻ സിദാനാണ്. മെസ്സിയെയും നെയ്‌മറെയും എംബാപ്പെയെയും പരിശീലിപ്പിക്കുന്ന ‘സിസോ’യെ നമുക്ക അടുത്ത സീസണായിൽ കാണാൻ സാധിക്കുമോ.അടുത്ത വേനൽക്കാലത്തിന്റെ തുടക്കത്തിൽ ഈ പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടാൽ പാർക് ഡെസ് പ്രിൻസസ് സിദാൻ ഭരിച്ചു തുടങ്ങും.

Rate this post