റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് തന്നെ ആവിശ്യമുണ്ടായിരുന്നുവെന്നും എന്നാൽ താൻ ക്ലബ് വിടണമെന്ന് അദ്ദേഹത്തോട് തുറന്നു പറയുകയുമായിരുന്നുവെന്ന് റയൽ മാഡ്രിഡ് താരം ബോർജ മയോറോൾ. നിലവിൽ റയൽ മാഡ്രിഡിൽ നിന്നും ലോണടിസ്ഥാനത്തിൽ ഇറ്റാലിയൻ വമ്പൻമാരായ റോമയിൽ എത്തിയിരിക്കുകയാണ് താരം. സിദാന് തന്നെ ആവിശ്യമുണ്ടായിട്ടും താൻ തന്നെ അവസരങ്ങൾ ലഭിക്കാൻ വേണ്ടി നിർബന്ധം പിടിച്ച് റയൽ വിടുകയാണ് ചെയ്തത് എന്നാണ് മയോറോൾ പറഞ്ഞത്.
ഈ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനത്തിലായിരുന്നു മയോറോൾ റയൽ വിട്ട് റോമയിൽ എത്തിയത്. രണ്ട് വർഷത്തെ ലോണിൽ ആണ് താരം എത്തിയത്. താരത്തെ വാങ്ങാനുള്ള ഓപ്ഷൻ റോമക്ക് ലഭ്യമാണ്. റയൽ അക്കാദമിയിലൂടെ വളർന്ന താരം കഴിഞ്ഞ സീസണിൽ ലോണിൽ തന്നെയായിരുന്നു കളിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന തന്റെ അവതരണവേളയിലാണ് താരം സിദാനെ കുറിച്ച് സംസാരിച്ചത്.
” ഞാൻ പ്രീ സീസണിന് വേണ്ടി റയലിൽ എത്തിയപ്പോൾ, എത്രയും പെട്ടന്ന് റയൽ വിട്ടുപോവാനുള്ള ഒരുക്കത്തിലായിരുന്നു. പക്ഷെ സിദാൻ ഞാൻ അവിടെ തുടരാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് കൂടുതൽ അവസരങ്ങൾ കിട്ടാൻ ക്ലബ് വിടണമെന്ന്. എനിക്ക് തോന്നുന്നു സിദാനും റയലും എന്നെ മനസ്സിലാക്കിയെന്ന്, കാരണം അത്കൊണ്ടാണ് ജോവിച്ചിനെ തഴയാൻ അവർ തയ്യാറായത് ” മയോറോൾ തുടർന്നു.
” എല്ലാം ഏറെ വൈകിയാണ് സംഭവിച്ചത്. പക്ഷെ ഏറ്റവും അവസാനം ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഫോൺ ചെയ്യുകയും തന്നെ ക്ലബ് വിട്ടു പോകാൻ അനുവദിക്കണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. എനിക്ക് കൂടുതൽ അവസരങ്ങൾ ലാഭിക്കാൻ വേണ്ടിയും പ്രകടനം മെച്ചപ്പെടുത്താൻ വേണ്ടിയുമായിരുന്നു അത്. അവസാനം അദ്ദേഹം അനുവദിച്ചു. ഒടുവിൽ ഞാൻ ഇവിടെയെത്തി, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” മയോറോൾ പറഞ്ഞു.