40 വയസ്സുകാരനായ ഒരു താരം ലോക ഫുട്ബോളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഒരു അത്ഭുതം തന്നെയാണ് . 35 വയസ്സിനു ശേഷം ഭൂരിഭാഗം ഫുട്ബോൾ താരങ്ങളും തങ്ങളുടെ ബൂട്ട് അഴിക്കുന്ന കാഴ്ചയാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ ഈ പ്രായത്തിലും ഗോളുകൾ നേടുകയും റെക്കോർഡ് സ്കോർ ചെയ്യുകയും ചെയ്യുന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഫുട്ബോൾ വേറിട്ട് നിൽക്കുന്ന താരം തന്നെയാണ്.
ലോകഫുട്ബോളിൽ പ്രായം തളർത്താത്ത പോരാളി എന്ന് നിസംശയം പറയാവുന്ന താരമാണ് സ്ലാട്ടൻ .കളിക്കളത്തിലെയും പുറത്തെയും പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധയാകര്ഷിക്കുന്നതിൽ ഏറെ പ്രശസ്തനാണ് വെറ്ററൻ സ്ട്രൈക്കർ. ഒക്ടോബറിൽ 41 വയസ്സ് തികയുന്ന ഇബ്രാഹിമോവിച്ചിന് മെയ് മാസത്തിൽ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റതിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു.പുതിയ വർഷം വരെ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഞാൻ ഫുട്ബോളിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വീഡിഷ് ഇതിഹാസം കൂട്ടിച്ചേർത്തു.
“ഞാൻ വിരമിക്കാൻ പോകുന്നില്ല, ഞാൻ തിരികെ വരുന്നു, ഒരിക്കലും വിട്ടുകൊടുക്കില്ല .എന്നേക്കാൾ ശക്തനായ ഒരു കളിക്കാരനെ കണ്ടാൽ, ഞാൻ നിർത്തും. പക്ഷേ ഞാൻ ഇതുവരെ അവനെ കണ്ടിട്ടില്ല” റോസോനേരി വെറ്ററൻ പറഞ്ഞു.11 വർഷത്തിനിടെ സ്റ്റെഫാനോ പിയോളിയുടെ ടീമിനെ അവരുടെ ആദ്യ സീരി എ കിരീടത്തിലേക്ക് നയിക്കുനന്തിൽ സ്ലാട്ടൻ നിർണായക പങ്കു വഹിച്ചിരുന്നു.
Zlatan Ibrahimovic on his retirement: "If I see a player stronger than me, I will be ready to retire. But I haven't seen any player stronger than me yet…", tells Gazzeta. 🇸🇪 #Ibra
— Fabrizio Romano (@FabrizioRomano) September 14, 2022
"AC Milan have signed a top player with Charles de Ketelaere – give him some time", he added. pic.twitter.com/hgBifK7JGW
കഴിഞ്ഞ സീസണിൽ മിലാന് വേണ്ടി എട്ട് ലീഗ് ഗോളുകൾ നേടി.ഒരു സാധാരണ സ്റ്റാർട്ടർ ആയിരുന്നില്ലെങ്കിലും, 2021-22 ൽ ഇബ്രാഹിമോവിച്ച് മിലാൻ ഡ്രസ്സിംഗ് റൂമിലെ ഒരു പ്രധാന വ്യക്തിയായിരുന്നു. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, ജൂലൈയിൽ മിലാൻ അദ്ദേഹത്തിന് പുതിയ ഒരു വർഷത്തെ കരാർ നൽകി.
Zlatan Ibrahimovic: "I will be back soon. I'm not gonna retire, I'm coming back and I won't give up", he told @Gazzetta_it. 🔴⚫️🇸🇪 #ACMilan
— Fabrizio Romano (@FabrizioRomano) September 13, 2022
Ibrahimovic has extended his contract until June and he will return from injury 2023. pic.twitter.com/RgYX8maEqw