വില്ലാറയൽ ഫോർവേഡ് അലക്സാണ്ടർ സോർലോത്ത് റയൽ മാഡ്രിഡിനെതിരെ 17 മിനിറ്റിനുള്ളിൽ നാല് ഗോളുകളാണ് നേടിയത്.ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ വിയ്യ റയൽ 4-4 സമനില നേടിയപ്പോൾ നോർവേ ഇൻ്റർനാഷണൽ ലാലിഗയുടെ ടോപ്പ് സ്കോററായി മാറുകയും ചെയ്തു. 4 -1 ന് മുന്നിട്ട് നിന്ന ശേഷമാണ് റയൽ മാഡ്രിഡ് സമനില വഴങ്ങിയത്.14-ാം മിനിറ്റിൽ ബ്രാഹിം ഡയസിൻ്റെ പാസിൽ തുർക്കി യുവതാരം അർദ ഗുലർ ഒരു ലോ സ്‌ട്രൈക്ക് വലയിലെത്തിച്ചപ്പോൾ റയൽ സ്‌കോറിങ്ങിന് തുടക്കമിട്ടു.
30 ആം മിനുട്ടിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ ജോസെലു ലീഡ് ഇരട്ടിയാക്കി. എന്നാല്‍ 39-ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ സൊര്‍ലോത്തിലൂടെ വിയ്യാറയല്‍ ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടടുത്ത നിമിഷം ലൂക്കസ് വാസ്‌കസ് റയലിന്റെ മൂന്നാമത്തെ ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ആര്‍ദ ഗൂളര്‍ തന്റെ രണ്ടാം ഗോളും നേടിയതോടെ റയല്‍ 4-1ന്റെ തകര്‍പ്പന്‍ സ്‌കോറില്‍ മുന്നിലെത്തി.എന്നാൽ ഇടവേളയ്ക്ക് ശേഷം സോർലോത്ത് 48-നും 56-നും ഇടയിൽ എട്ട് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി.
ഈ സീസണിൽ നോർവീജിയൻ 23 ലീഗ് ഗോളുകൾ നേടി.37 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുമായി എട്ടാമതാണ് വിയ്യാറയല്‍. അത്രയും മത്സരങ്ങില്‍ നിന്ന് 94 പോയിന്റുമായാണ് റയല്‍ ഒന്നാമത് നില്‍ക്കുന്നത്.രണ്ടാഴ്ചയ്ക്കുള്ളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഡ്രിഡ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും, എന്നാൽ ഫലം വിഷമിപ്പിക്കുന്നില്ല എന്ന് മാനേജർ കാർലോ ആൻസലോട്ടി പറഞ്ഞു.
സീസണിലെ അവസാന ഹോം മത്സരത്തിൽ റയോ വല്ലക്കാനോയെ 3-0 ന് തോൽപ്പിച്ച് ലാലിഗയിൽ ബാഴ്‌സലോണ രണ്ടാം സ്ഥാനം ഉറപ്പിച്ചു, റോബർട്ട് ലെവൻഡോവ്‌സ്‌കി, പെഡ്രി എന്നിവരാണ് ബാഴ്സക്കായി ഗോളുകൾ നേടിയത്.വലതുവിങ്ങിൽ നിന്ന് ലാമിൻ യമാൽ കൊടുത്താൽ പാസിൽ നിന്നും മൂന്നാം മിനിറ്റിൽ തന്നെ ലെവെൻഡോസ്‌കി ബാഴ്‌സലോണക്ക് ലീഡ് നൽകി.
റായോയ്ക്ക് സമനില നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും, ജോവോ ഫെലിക്‌സിൻ്റെ ചില മാന്ത്രിക ഫുട്‌വർക്കിലൂടെ ബാഴ്‌സലോണ ലീഡ് ഇരട്ടിയാക്കി.ജാവോ ഫെലിക്‌സിന്റെ ഷോട്ടിലൂടെ റീബൗണ്ട് വന്ന പന്ത് മനോഹരമായി വലയിലെത്തിച്ചാണ് പെഡ്രി ബാഴ്‌സയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം പെഡ്രി രണ്ടാമതും വലകുലുക്കി. ഇതോടെ മൂന്ന് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചു.