“2022 ഫിഫ ലോകകപ്പിൽ പോർച്ചുഗൽ യോഗ്യത നേടിയില്ലെങ്കിൽ അത് ‘വളരെ സങ്കടകരമായിരിക്കും’ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ”
ലോകകപ്പ് യോഗ്യതാ പ്ലെ ഓഫ് മത്സരങ്ങൾക്കായി പോർച്ചുഗൽ തയ്യാറാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെട്ടു. തന്റെ രാജ്യം യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടാൽ അത് വളരെ സങ്കടകരമാണെന്ന് അദ്ദെഹം പറഞ്ഞു.യുവേഫ യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുന്നതിൽ പരാജയപ്പെട്ടതിനാൽ പോർച്ചുഗലിന് ഖത്തറിലെത്താൻ രണ്ട് നോക്കൗട്ട് റൗണ്ടുകൾ കടന്നുപോകേണ്ടിവരും.നവംബറിൽ നടക്കുന്ന നോക്ഔട്ടിൽ പോർച്ചുഗലിന്റെ എതിരാളി കരുത്തരായ ഇറ്റാലിയാണ്.
“ലോകകപ്പ് എന്ന ഞങ്ങളുടെ ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ അത് വളരെ സങ്കടകരമാണ്. ഫുട്ബോളിലും ജീവിതത്തിലും നമ്മൾ വിഷമകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നു, എന്നാൽ തിരിച്ചുവരാനുള്ള കഴിവാണ് പ്രധാനം”ESPN ബ്രസീലിനോട് (സ്പോർട്സ്സ്റ്റാർ വഴി) സംസാരിച്ച റൊണാൾഡോ പറഞ്ഞു. “ബുദ്ധിമുട്ടുള്ള മത്സരങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, ആദ്യം തുർക്കിക്കെതിരെയാണ് .അത് വിജയിച്ചാൽ അടുത്ത മത്സരം ഇറ്റലിക്കെതിരെയാവും.മുക്ക് കാണാം. മാർച്ചിൽ, ഞങ്ങൾ തയ്യാറെടുക്കും, അത് ഒരു യുദ്ധമായിരിക്കും, ഫുട്ബോൾ ആരാധകർക്ക് ഇത് മികച്ച വിരുന്നായിരിക്കും” അദ്ദെഹം കൂട്ടിച്ചേർത്തു.
പോർച്ചുഗൽ ഏഴാം നമ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ലോകകപ്പുകളിലും അഞ്ച് യൂറോകളിലും കളിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെങ്കിലും, 2022 ന് ശേഷം റൊണാൾഡോ ആറാം ലോകകപ്പിലോ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലോ കളിക്കുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്.
ഖത്തർ വേൾഡ് കപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ അവസാന പ്രധാന ടൂർണമെന്റായിരിക്കാനാണ് സാധ്യത.മുൻ റയൽ മാഡ്രിഡ് താരം തുർക്കിക്കെതിരെ ഏറ്റവും മികച്ച ഗെയിം കൊണ്ടുവരുമെന്നും മുമ്പ് നിരവധി തവണ പോലെ പോർച്ചുഗലിനെ മുന്നിൽ നിന്ന് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.