ഖത്തർ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീം | Qatar 2022 | Brazil

ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി രണ്ടാഴ്ച സമയം മാത്രമാണ് അവശേഷിക്കുന്നത്. യോഗ്യത ഉറപ്പാക്കിയ 32 ടീമുകളും അവരുടെ ഏറ്റവും മികച്ച താരങ്ങളെ ഖത്തറിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. വേൾഡ് കപ്പിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള തീയതി അടുത്ത് വരികയാണ്. അഞ്ചു തവണ വേൾഡ് കപ്പ് സ്വന്തമാക്കിയ ബ്രസീൽ ടീമിനെ ഇന്നാണ് പ്രഖ്യാപിക്കുക.

വേൾഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ് ബ്രസീൽ .എന്നാൽ 2002 ആണ് അവസാനമായി സെലെക്കാവോ ട്രോഫിയിൽ കൈവച്ചത്.2006, 2010, 2018 വർഷങ്ങളിൽ ക്വാർട്ടർ ഫൈനളിൽ പുറത്തായ അവർ 2014ൽ നാലാം സ്ഥാനം നേടി. 26 അംഗ ടീമിനെയാണ് പരിശീലകൻ ടിട്ടെ പ്രഖ്യാപിക്കുക. പുതിയ മുഖങ്ങൾ ടീമിൽ ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്‌ .സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ മുന്നേറണമെങ്കിൽ ശക്തമായ ടീമിനെ ബ്രസീൽ ഇറക്കേണ്ടിയിരിക്കുന്നു.

ഗോൾകീപ്പർമാരായി അലിസൺ .എഡേഴ്സൺ, വെവർട്ടൺ എന്നിവരവും ഉണ്ടാവുക.തിയാഗോ സിൽവ, മാർക്വിനോസ്, ഡാനിലോ,എഡർ മില്ലിറ്റാവോ,റെനാൻ ലോഡി,അലക്സ് ടെല്ലസ്,ബ്രെമർ,ഗബ്രിയേൽ മഗൽഹേസ്,ഫിലിപ്പെ എമേഴ്‌സൺ റോയൽ ,റോജർ ഇബാനെസ്, ഗിൽബെർട്ടോ,ഡാനി ആൽവസ് എന്നിവരിൽ നിന്നായിരിക്കും പ്രതിരോധ താരങ്ങളെ തെരഞ്ഞെടുക്കുക.മധ്യനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജോഡികളായ കാസെമിറോയും ഫ്രെഡും ഫാബിഞ്ഞോയും ഹോൾഡിംഗ് റോളിൽ ഉറച്ച ഓപ്ഷനുകളാണ്.ലൂക്കാസ് പാക്വെറ്റ, എവർട്ടൺ റിബെയ്‌റോ, ബ്രൂണോ ഗുയിമാരേസ്,ഗെർസൺ,ഡഗ്ലസ് ലൂയിസ് എന്നിവരിൽ നിന്നായിരിക്കും മിഡ്ഫീൽഡർ.നെയ്മർ, വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജീസസ്, റഫിൻഹ, ആന്റണി, റിച്ചാർലിസൺ എന്നിവരടങ്ങുന്ന മുന്നേറ്റ നിര വളരെ ശക്തമാണ്.റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ മാർട്ടിനെല്ലി,റോഡ്രിഗോ,പെഡ്രോ. ഗബ്രിയേൽ ബാർബോസ എന്നിവരും അവസരത്തിനായി കാത്തു നിൽക്കുന്നുണ്ട്.

ഗോൾ വല കാക്കാൻ ലിവർപൂൾ താരം അലിസൺ ആയിരിക്കും.പിന്നിൽ തിയാഗോ സിൽവയും മാർക്വിനോസം അണിനിരക്കും.അലക്സ് സാന്ദ്രോയും ഡാനിലോയും ഫുൾ ബാക്ക് സ്ഥാനങ്ങൾ ഏറ്റെടുക്കും.ഫ്രെഡും ലൂക്കാസ് പാക്വെറ്റയും കാസെമിറോയും മിഡ്ഫീൽഡിൽ അണിനിരക്കും.വിനീഷ്യസ് ജൂനിയറും റാഫിൻഹയും നെയ്മറും മുന്നേറ്റ നിറയെ സമ്പന്നമാക്കും.

ബ്രസീൽ ഇലവൻ (4-3-3): അലിസൺ; ഡാനിലോ, സിൽവ, മാർക്വിനോസ്, അലക്സ് സാന്ദ്രോ; ഫ്രെഡ്, കാസെമിറോ, പാക്വെറ്റ; റാഫിൻഹ, നെയ്മർ, വിനീഷ്യസ് ജൂനിയർ