യുവന്റസിനു തിരിച്ചടി, ഡിബാലയടക്കം രണ്ടു താരങ്ങൾക്കു നിർണായക പോരാട്ടം നഷ്ടമാകും
സീരി എയിൽ കിരീടത്തിലേക്കു കുതിക്കുന്ന യുവന്റസിനു തിരിച്ചടിയായി അടുത്ത മത്സരത്തിൽ രണ്ടു സൂപ്പർ താരങ്ങൾക്കു വിലക്ക്. മുന്നേറ്റനിര താരം പൗളോ ഡിബാലയും പ്രതിരോധ താരം ഡി ലൈറ്റിനുമാണ് അടുത്ത മത്സരം നഷ്ടമാകുക. എസി മിലാനെതിരെയാണ് യുവന്റസിന്റെ അടുത്ത സീരി മത്സരം.
ടൊറിനോക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്നാണ് ഇരുതാരങ്ങൾക്കും അടുത്ത മത്സരം നഷ്ടമാവുക. സീരി എയുടെ അച്ചടക്ക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മത്സരത്തിൽ ഡിബാല നേടിയ ഗോളുൾപ്പെടെ ഒന്നിനെതിരെ നാലു ഗോളുകൾക്കു യുവന്റസ് വിജയം നേടിയിരുന്നു.
Paulo Dybala and Matthijs de Ligt are suspended for Juventus against Milan, while Sassuolo, Torino and Lecce also have bans https://t.co/ZAvE4UxjuB #Juventus #ACMilan #SerieA pic.twitter.com/9cIZunPy47
— footballitalia (@footballitalia) July 5, 2020
റൊണാൾഡോ, ഡിബാല സഖ്യം കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടിക്കൊണ്ടിരിക്കെ ലഭിച്ച ഈ വിലക്ക് യുവന്റസിനു തിരിച്ചടിയാണ്. അതും എസി മിലാനെതിരെയാണു വിലക്കെന്നത് ഭീഷണി വർദ്ധിപ്പിക്കുന്നു. ഇനി എട്ടു മത്സരം ബാക്കി നിൽക്കെ ലാസിയോയുമായി ഏഴു പോയിന്റിന്റെ വ്യത്യാസത്തിലാണ് യുവന്റസ് സീരി എയിൽ ഒന്നാമതു നിൽക്കുന്നത്.