Brazil : ” നെയ്മർ ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്തി , മാർട്ടിനെല്ലി ആദ്യമായി ടീമിൽ ഇടം പിടിച്ചു “
ഈ മാസാവസാനം നടക്കുന്ന അവസാന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ ഇന്നലെ പ്രഖ്യാപിച്ചു. ആഴ്സണൽ സ്ട്രൈക്കർ ഗബ്രിയേൽ മാർട്ടിനെല്ലി ആദ്യമായി ദേശീയ ടീമിൽ ഇടം കണ്ടെത്തി.മറ്റൊരു ആഴ്സണൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹെയ്സിനും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.
സ്ക്വാഡിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസോ സഹ സ്ട്രൈക്കർ ലിവർപൂളിന്റെ റോബർട്ടോ ഫിർമിനോയോ ഉൾപ്പെട്ടില്ല. ബ്രസീലിന്റെ കഴിഞ്ഞ മൂന്ന് യോഗ്യതാ മത്സരങ്ങളിൽ കളിക്കാതിരുന്ന നെയ്മർ ടീമിൽ തിരിച്ചെത്തി.മാർച്ച് 24ന് റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ ഗ്രൂപ്പ് ലീഡർ ബ്രസീൽ ആറാം സ്ഥാനക്കാരായ ചിലിയെ നേരിടും. അഞ്ച് ദിവസത്തിന് ശേഷം ബൊളീവിയയെ നേരിടും .
2021-ൽ ടോക്കിയോയിൽ നടന്ന ഒളിമ്പിക്സ് സ്വർണത്തിനായുള്ള വിജയകരമായ പോരാട്ടത്തിൽ ബ്രസീലിന്റെ അണ്ടർ 23 ടീമിനായി കളിച്ചിട്ടുണ്ടെങ്കിലും സീനിയർ സെറ്റപ്പിലേക്കുള്ള മാർട്ടിനെല്ലിയുടെ കന്നി കോളാണിത്. പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് ബ്രസീൽ ടീമിൽ ഇടം നേടിക്കൊടുത്തത്. ജനുവരിയിൽ നടന്ന യോഗ്യതാ റൗണ്ടിൽ പരിക്കുമൂലം പുറത്തായ പാരീസ് സെന്റ് ജെർമെയ്ൻ താരവും മുൻ ദേശീയ ടീം ക്യാപ്റ്റനുമായ നെയ്മർ വീണ്ടും ബ്രസീൽ ടീമിൽ തിരിച്ചെത്തി.70 സ്ട്രൈക്കുകളോടെ പെലെയ്ക്ക് പിന്നിൽ സെലെക്കാവോയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററാണ് നെയ്മർ . എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി പരിക്ക് മൂലം മോശം കാലഘട്ടത്തിലൂടെയാണ് താരം കടന്നു പോയി കൊണ്ടിരിക്കുന്നത്.
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമീറസ്)
ഡിഫൻഡർമാർ: ഡാനിലോ (യുവന്റസ്), ഡാനി ആൽവ്സ് (ബാഴ്സലോണ), അലക്സ് ടെല്ലസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗിൽഹെർം അരാന (അത്ലറ്റിക്കോ മിനെറോ), തിയാഗോ സിൽവ (ചെൽസി), എഡർ മിലിറ്റോ (റയൽ മാഡ്രിഡ്), മാർക്വിനോസ് (പാരീസ് സെന്റ് ജർമൻ), (ആഴ്സണൽ)
മിഡ്ഫീൽഡർമാർ: കാസെമിറോ (റയൽ മാഡ്രിഡ്), ഫാബിഞ്ഞോ (ലിവർപൂൾ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പാക്വെറ്റ (ലിയോൺ), ആർതർ (യുവന്റസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഫിലിപ്പ് കുട്ടീഞ്ഞോ (ആസ്റ്റൺ വില്ല)
ഫോർവേഡുകൾ: നെയ്മർ (പാരീസ് സെന്റ് ജെർമെയ്ൻ), റിച്ചാർലിസൺ (എവർട്ടൺ), വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ (ഇരുവരും റയൽ മാഡ്രിഡ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), ആന്റണി (അജാക്സ്), റാഫിൻഹ (ലീഡ്സ്)