” ലയണൽ മെസ്സിക്കൊപ്പം കളിക്കണം , സ്വപ്നം പൂർത്തീകരിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് വണ്ടർ കിഡ് ഗാർനാച്ചോ”
ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സമ്മാനിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് അര്ജന്റീന. മെസ്സിയുടെ നാട്ടിൽ നിന്നും ലോക ഫുട്ബോളിൽ പുതിയ തരംഗം സൃഷ്ടിക്കാനെത്തുന്ന താരമാണ് 17-കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് വണ്ടർ കിഡ് അലജാൻഡ്രോ ഗാർനാച്ചോ.യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം നടത്തിയ താരം അര്ജന്റീന ദേശീയ ടീമിലേക്കുള്ള ആദ്യ കാൾ സമ്പാദിക്കാനുമായി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അലജാൻഡ്രോ ഗാർനാച്ചോ അർജന്റീനയ്‌ക്കായി ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം കളിക്കാനുള്ള ആവേശത്തിലാണ്.വെനസ്വേലയ്ക്കും ഇക്വഡോറിനും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായാണ് പതിനേഴുകാരനെ സീനിയർ ടീമിലേക്ക് ആദ്യമായി വിളിച്ചത്.മെസ്സി, ഡി മരിയ, ഇന്റർ താരം ലൗട്ടാരോ മാർട്ടിനെസ് എന്നിവർക്കൊപ്പം പരിശീലിക്കാനും കളിക്കാനും ഗാർനാച്ചോ അവസരം ലഭിക്കും.
” മെസ്സിയെപ്പോലെയോ ,ഡി മരിയയെ പോലെയുള്ള ലെവലിലുള്ള സ്റ്റാർ കളിക്കാർക്കൊപ്പം ഒരേ ടീമിൽ കളിക്കുക എന്നത് എന്റെ എല്ലായ്‌പ്പോഴും ഒരു സ്വപ്നമാണ്.ഞാൻ അവരിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനും അവസരം നേടാനും ഒരു കളിക്കാരനെന്ന നിലയിൽ മെച്ചപ്പെടുത്താനും ശ്രമം നടത്തും .ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ആളുകൾ എന്നെക്കുറിച്ച് സംസാരിക്കാൻ ഇടയാക്കും, പക്ഷേ ഞാൻ ഇപ്പോഴും ചെറുപ്പമാണ്, ഇത് എന്റെ കരിയറിന്റെ തുടക്കമാണ്, ഫുട്ബോൾ കളിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” അലജാൻഡ്രോ ഗാർനാച്ചോ പറഞ്ഞു.
ഈ സീസണിൽ യുണൈറ്റഡ് അണ്ടർ-18 ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച വിംഗർ, 11 വർഷത്തിന് ശേഷം ആദ്യമായി എഫ്എ യൂത്ത് കപ്പ് ഫൈനലിലേക്കുള്ള അവരുടെ ഓട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. ” ഓൾഡ് ട്രാഫൊഡിൽ കളിക്കുക എന്നത് അവിസ്മരണീയവുമായ അനുഭവമാണ്.ഇത് വളരെയധികം ചരിത്രമുള്ള ഒരു സ്റ്റേഡിയമാണ് ഞാൻ അവിടെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ സ്കോർ ചെയ്തു, പക്ഷേ അതെ, ഇത് ശരിക്കും ഒരു മനോഹരമായ സ്റ്റേഡിയമാണ്” അർജന്റീനിയൻ പറഞ്ഞു.