“റൊണാൾഡോയുടെ പോർച്ചുഗലും , സ്ലാട്ടന്റെ സ്വീഡനും , ലെവെൻഡോസ്‌കിയുടെ പോളണ്ടും , ബെയ്‌ലിന്റെ വെയ്ൽസും , മാൻസിനിയുടെ ഇറ്റലിയും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്നു “

2022 ഫിഫ ലോകകപ്പിനുള്ള യൂറോപ്യൻ പ്ലെ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. യൂറോപ്യൻ വമ്പന്മാരായ ഇറ്റലിയും പോർച്ചുഗലും ഇന്ന് ഭാഗ്യ പരീക്ഷണത്തിനിറങ്ങും.11 രാജ്യങ്ങള്‍ ലോകകപ്പ് പ്ലേ ഓഫിനായി നാളെ ഇറങ്ങുമ്പോള്‍ മൂന്ന് ടീമുകള്‍ക്ക് മാത്രമാണ് യോഗ്യത നേടാന്‍ ആവൂ. കൂടാതെ നേഷന്‍സ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഓസ്ട്രിയയും സ്‌കോട്ട്‌ലന്റും ഇവര്‍ക്കൊപ്പം ഇറങ്ങും. 11 ടീമുകളെ മൂന്ന് ഗ്രൂപ്പുകളിലായി തരം തിരിച്ചിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സെർബിയയോട് 2-1ന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി. അതേസമയം, ഗ്രൂപ്പ് സിയിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ സ്വിറ്റ്‌സർലൻഡിനൊപ്പം രണ്ടാം സ്ഥാനത്തെത്തിയ ഇറ്റലിക്കും നേരിട്ടുള്ള യോഗ്യത നഷ്ടമായി.പോർച്ചുഗലും ഇറ്റലിയും യഥാക്രമം തുർക്കി, നോർത്ത് മാസിഡോണിയ എന്നിവയ്‌ക്കെതിരെ പ്ലേ ഓഫ് സെമിഫൈനലിൽ ഏറ്റുമുട്ടും.വിജയികൾ ഖത്തറിലേക്കുള്ള പാത സുരക്ഷിതമാക്കാൻ മാർച്ച് 30 ന് ഫൈനലിൽ ഏറ്റുമുട്ടും.

നാല് തവണ ലോകകപ്പ് നേടിയ ഇറ്റലിക്ക് കഴിഞ്ഞ തവണ ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.ഇതുവരെ ലോകകപ്പ് കളിക്കാത്ത ടീമാണ് നോര്‍ത്ത് മാസിഡോണിയ.2002ന് ശേഷം നടന്ന എല്ലാ ലോകകപ്പിലും കളിച്ച പോര്‍ച്ചുഗലിന് ഇക്കുറി കനത്ത വെല്ലുവിളിയാണ് നേരിടേണ്ടത്. മോശമല്ലാത്ത ഫോമിലുള്ള തുര്‍ക്കിയാണ് പോര്‍ച്ചുഗലിന്റെ എതിരാളി. പ്രതിരോധത്തിലെ മൂന്നു പ്രധാന താരങ്ങൾ ഇല്ലാതെയാണ് പോർച്ചുഗൽ തുർക്കിയെ നേരിടുന്നത്.റൂബൻ ഡയസിന് പരിക്കും പെപ്പെക്ക് COVID-19 പോസിറ്റീവ് ആയതും ജോവോ കാൻസലോയെ സസ്പെൻഡ് ചെയ്തതും പറങ്കികൾക്ക് വലിയ തിരിച്ചടിയാവും.വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സിന്റെ മധ്യനിര താരം റൂബൻ നെവ്‌സ് ലിയോൺ ഗോൾകീപ്പർ ആന്റണി ലോപ്‌സും നാറ്റോ സാഞ്ചസ് എന്നി താരങ്ങളും ഇന്ന് കളിക്കില്ല.

ഗ്രൂപ്പ് എ യിൽ എയില്‍ സ്‌കോട്ട്‌ലന്റ്, ഉക്രെയ്ന്‍, വെയ്ല്‍സ്, ഓസ്ട്രിയ എന്നിവരാണുള്ളത്. ഈ ഗ്രൂപ്പിലെ നാളെ നടക്കേണ്ട ഉക്രെയ്ന്‍-സ്‌കോട്ട്‌ലന്റ് മല്‍സരം ജൂണിലാണ് നടക്കുക. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് മല്‍സരം നീട്ടി വയ്ക്കുകയായിരുന്നു. നാളെ നടക്കുന്ന മറ്റൊരു മല്‍സരം വെയ്ല്‍സും ഓസ്ട്രിയയും തമ്മിലാണ്. ഈ ഗ്രൂപ്പിലെ രണ്ടാം ഘട്ട മല്‍സരവും ജൂണില്‍ നടക്കും. 1998ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടാനാണ് ഓസ്ട്രിയ വരുന്നത്. റയല്‍ മാഡ്രിഡ് താരം ഡേവിഡ് ആല്‍ബ, മുന്‍ വെസ്റ്റ് ഹാം ഫോര്‍വേഡ് മാര്‍ക്കോ അന്‍നൗറ്റോവിക്ക് എന്നിവരാണ് ടീമിന്റെ പ്രധാന താരങ്ങള്‍. 64 വര്‍ഷങ്ങള്‍ക്ക് ശേഷം യോഗ്യത തേടിയാണ് വെയ്ല്‍സ് ഇറങ്ങുന്നത്

ഗ്രൂപ്പ് ബി യിൽ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയുടെ പോളണ്ട്, സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ സ്വീഡന്‍, പാട്രിക്ക് ഷിക്കിന്റെ ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ അണിനിരക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. റഷ്യയെ അയോഗ്യരാക്കിയതിനെ തുടർന്ന് പോളണ്ട് നേരിട്ട് ഫൈനൽസിന് യോഗ്യത നേടിയിരുന്നു. ഇന്ന് നാടക്കുന്ന മത്സരത്തിലെ വിജയിയെയാണ് പോളണ്ട് നേരിടുക.

Rate this post