“മറ്റേതൊരു മനുഷ്യനേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന തലച്ചോറാണ് ലയണൽ മെസിക്കുള്ളത്”- റോഡ്രിഗോ ഡി പോൾ |Lionel Messi
ഈ വർഷം അവസാനം അർജന്റീന ഖത്തറിലേക്ക് പോകുമ്പോൾ, എല്ലാവരുടെയും മനസ്സിലെ ചിന്ത ലയണൽ മെസ്സിക്ക് ലോകകപ്പ് ട്രോഫി തന്റെ ക്യാബിനറ്റിൽ ചേർക്കാനുള്ള അവസാന അവസരമാണോ എന്നായിരിക്കും.മെസ്സിയുടെ ഫുട്ബോൾ ബ്രെയിൻ ലോകകപ്പിൽ അർജന്റീനയ്ക്ക് വലിയ നേട്ടമാകുമെന്ന് സഹ താരം റോഡ്രിഗോ ഡി പോൾ അഭിപ്രായപ്പെട്ടു.മെസിയുടെ കഴിവുകളെ പ്രശംസിച്ച അത്ലറ്റികോ മാഡ്രിഡ് മധ്യനിര താരം മറ്റേതൊരു മനുഷ്യനേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന തലച്ചോറാണ് അർജന്റീന നായകന്റേതെന്നും അഭിപ്രായപ്പെട്ടു.
ട്രോഫി ഒരിക്കലും നേടിയിട്ടില്ലെങ്കിലും മെസ്സിക്ക് ലോകത്തിനു മുന്നിൽ തെളിയിക്കാൻ ഒന്നുമില്ലെന്നും ഡി പോൾ പറഞ്ഞു. “ഒന്നാമതായി മെസ്സിക്ക് ഇനി ഒന്നിന്റെയും ആവശ്യമില്ല ,ഫുട്ബോളിനായി അദ്ദേഹം ഇതുവരെ നൽകിയ കാര്യങ്ങളെല്ലാം താരത്തെ ഏറ്റവും മുകളിൽ നിർത്തുന്നു. പാരീസിൽ അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കാര്യമായ അഭിപ്രായമില്ല, കാരണം ഞാൻ അവിടെയുള്ള ജീവിക്കുന്നത്. പക്ഷേ ദേശീയ ടീമിൽ അദ്ദേഹം ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. അർജന്റീനയിൽ താൻ സന്തോഷവാനാണ്. മെസ്സി ഞങ്ങളുടെ നേതാവാണ്, ഞങ്ങൾ അദ്ദേഹത്തെ പിന്തുടരുന്നു” അത്ലറ്റികോ മാഡ്രിഡ് മിഡ്ഫീൽഡർ പറഞ്ഞു.
മറ്റെല്ലാവരെയും പോലെ ഖത്തറിന് ശേഷം മെസ്സി വിരമിക്കുമോ എന്ന് ഡി പോളും പറയുന്നില്ല.ടൂർണമെന്റ് പൂർത്തിയാകുമ്പോൾ 35 വയസ്സ് തികയുന്ന പിഎസ്ജി താരത്തിന് തനിക്ക് ആവശ്യമുള്ളിടത്തോളം കളിക്കാം എന്ന അഭിപ്രായമാണ് പറഞ്ഞത്. “മെസ്സി ഞങ്ങളോട് സംസാരിക്കും തന്റെ അഞ്ചാമത്തെ ലോകകപ്പിന് പോകും, ഞങ്ങൾക്ക് ഉപദേശവും പ്രോത്സാഹനവും നൽകും, കാരണം ആ അനുഭവം ഇപ്പോൾ വളരെയധികം ഞങ്ങളെ സഹായിക്കും . മെസ്സി അത് ആസ്വദിച്ചിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,അതു നന്നായി മുന്നോട്ടു പോകുമെന്ന് ഞാൻ കരുതുന്നു” ഡി പോൾ പറഞ്ഞു.
“ഇത് മെസ്സിയുടെ അവസാന ലോകകപ്പാണോ അല്ലയോ എന്ന് നോക്കാം, അത് മെസ്സിയാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കുന്നത് തുടരാനാകും, കാരണം അദ്ദേഹം മറ്റൊരു തലത്തിലാണ്, അവന്റെ തല മറ്റേതൊരു മനുഷ്യനെക്കാളും വേഗത്തിൽ പ്രവർത്തിക്കുന്നു, അതിനാൽ ഞങ്ങൾ എല്ലാവരും അദ്ദേഹത്തിനൊപ്പം ഈ ലോകകപ്പ് ആസ്വദിക്കാൻ ശ്രമിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
“2018-ന് ശേഷം ഞങ്ങൾ വളരെ ആവേശത്തിലാണ്. കഴിഞ്ഞ നാല് വർഷമായി, കാര്യങ്ങൾ വളരെ നന്നായി ചെയ്തു, ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്, കോച്ചിനൊപ്പം. ഞങ്ങൾ ഒരു കോപ്പ അമേരിക്ക, തോൽക്കാതെ 31 മത്സരങ്ങൾ നേടി, ”ഡി പോൾ പറഞ്ഞു.“അവസാന ദിവസത്തിലെത്താൻ ഞങ്ങൾ ശ്രമിക്കും. എല്ലാറ്റിനുമുപരിയായി അത് ആരാധകർക്ക് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പോസിറ്റീവായതിനേക്കാൾ നെഗറ്റീവ് കാര്യങ്ങൾ എപ്പോഴും ഉള്ള ഒരു രാജ്യത്തിന് നമ്മൾ വിശ്വാസം നൽകണം. അത് ആളുകൾക്ക് നൽകുന്നതിലൂടെ ഞങ്ങൾ വിജയിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.