നാലു വർഷങ്ങൾ കൂടുമ്പോൾ മാത്രം ഫുട്ബോൾ പ്രേമികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് |Qatar 2022
ഓരോ നാല് വർഷത്തിലും ഫിഫ ലോകകപ്പ് ചക്രവാളത്തിൽ വരുമ്പോൾ മാത്രം കേൾക്കുന്ന ഒരു വാക്കുണ്ട്. ലോകത്ത് എവിടെയായിരുന്നാലും ഏതൊരു ഫുട്ബോൾ ആരാധകനെയും ഭയപ്പെടുത്തുന്നതായിരുന്നു ആ വാക്ക്. മരണ ഗ്രൂപ്പ് (Group of Death ) ഈ വാചകം ഫുട്ബോളിലെ ഏറ്റവും വലിയ ക്ലീഷുകളിലൊന്നാണ്. ഒരു ഫുട്ബോൾ ആരാധകനും തങ്ങളുടെ ടീമിനെ ഈ ഗ്രൂപ്പിൽ നിന്നും അകറ്റി നിർത്താൻ പ്രാർത്ഥിക്കുമായിരുന്നു.
1930 മുതൽ 2022 വരേറെയുള്ള വേൾഡ് കപ്പുകളിൽ എല്ലാവരും ഒഴിവാവാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. ഗ്രൂപ്പിലെ നാല് ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഒരേ സാധ്യത കല്പിക്കുമ്പോളാണ് അതൊരു മരണ ഗ്രൂപ്പായി മാറുന്നത്.20 വർഷം മുമ്പ് ജപ്പാനിലും ദക്ഷിണ കൊറിയയിലും നടന്ന വേൾഡ് കപ്പിൽ ഇംഗ്ലണ്ട്, അർജന്റീന, നൈജീരിയ, സ്വീഡൻ എന്നിവര ഒരുമിച്ച് ഗ്രൂപ്പിൽ വന്നപ്പോൾ ലോകമെമ്പാടുമുള്ള മരണ ഗ്രൂപ്പ് എന്ന വാക്ക് കൂടുതൽ സുപരിചിതമായി. എല്ലായ്പ്പോഴും എന്നപോലെ, ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വാചകം കൂടുത ഉപയോഗിച്ചത്. ലോകകപ്പ് ഫുട്ബോൾ സംബന്ധിച്ച ഏതൊരു ചർച്ചയിലും മരണ ഗ്രൂപ്പ് എന്ന വാചകം ഇടം പിടിച്ചു.
നാല് വർഷം മുമ്പ് റഷ്യയിൽ നടന്ന വേൾഡ് കപ്പിൽ മരണ ഗ്രൂപ്പ് ഉണ്ടായിരുന്നില്ല.ഈ വർഷത്തെ കാര്യത്തിലും ഇതുതന്നെ പറയാം. ജർമ്മനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ എന്നീ ടീമുകൾ ഒഴിവാക്കേണ്ട ഗ്രൂപ്പായിരുന്നുവെന്ന് നമുക്ക് തോന്നാം. റഷ്യയിൽ ഞെട്ടിക്കുന്ന ഫലങ്ങളിൽ ഒന്ന് നൽകിയത് ഈ ഗ്രൂപിൽ ആയിരുന്നു. സൗത്ത് കൊറിയയോട് പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തു.
നാല് വർഷം മുമ്പ് ബ്രസീലിൽ നടന്ന വേൾഡ് കപ്പിലെ ഗ്രൂപ്പ് ഓഫ് ഡെത്തിനെ അപേക്ഷിച്ച് ഈ ഗ്രൂപ്പ് ഒന്നുമായിരുന്നില്ല.നോക്കൗട്ട് റൗണ്ടിൽ രണ്ട് സ്ഥാനങ്ങൾക്കായി മൂന്ന് ശക്തമായ ടീമുകൾ പോരാടുന്നതാണ് സാധാരണയായി മരണ ഗ്രൂപ്പിൽ കാണാറുള്ളത്.2014 ൽ ആ മൂന്ന് ടീമുകൾ ഇംഗ്ലണ്ട്, ഇറ്റലി, ഉറുഗ്വേ എന്നിവയായിരുന്നു. എന്നാൽ ഇറ്റലിയെയും ഉറുഗ്വേയെയും കീഴടക്കി കോസ്റ്റ റിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി മരണ ഗ്രൂപ്പിൽ നിന്നും നോക്ക് ഔട്ടിലെത്തി. ഇറ്റലിയും ഇംഗ്ലണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.
മുകളിൽ പറഞ്ഞത് പോലെയുള്ള ഗ്രൂപ്പുകൾ നമുക്ക് ഖത്തറിൽ കാണാൻ സാധിക്കില്ല.ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പ് ഗ്രൂപ്പ് എച്ച് ആണ്. പോർട്ടുഗൽ ,ഘാന , ഉറുഗ്വേ ,ദക്ഷിണ കൊറിയ എന്നിവരാണ് ഗ്രരൂപിലെ അംഗങ്ങൾ.കടലാസിൽ ഇത് തികച്ചും ഭയപ്പെടുത്തുന്ന ഒരു ഗ്രൂപ്പാണ്. ഘാന അവരുടെ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്.അസമോവ ഗ്യാൻ, മൈക്കൽ എസ്സിയൻ എന്നിവരുടെ കാലം കഴിഞ്ഞു.
തങ്ങളുടെ ദിവസം ആരെയും കീഴടക്കാൻ ശക്തിയുള്ളവരാണ് സൗത്ത് കൊറിയ. 2010 ലെ വേൾഡ് കപ്പിൽ പോർച്ചുഗൽ സമാനമായ ഗ്രൂപ്പിൽ ആയിരുന്നു.ആ വർഷത്തെ മരണഗ്രൂപ്പിൽ ബ്രസീലിനും ഐവറി കോസ്റ്റിനുമൊപ്പം ആയിരുന്നു പോർട്ടുഗൽ.ഈ വർഷത്തെ ഘാനയിൽ നിന്ന് വ്യത്യസ്തമായി ദിദിയർ ദ്രോഗ്ബ, യായ & കോലോ ടൂർ, ഗെർവീഞ്ഞോ എന്നിവരാന്ദഗിയ ഐവറി കോസ്റ്റ് ശക്തരായിരുന്നു. എന്നാൽ ബ്രസീലിനൊപ്പം അവസാന 16-ലേക്ക് പോർച്ചുഗലും കടന്നു.
2026 ലോകകപ്പ് 48 ടീമുകളായി വിപുലീകരിക്കപ്പെടുമ്പോൾ, മരണത്തിന്റെ ഗ്രൂപ്പ് ഇനിയും ഒരു ഐതിഹാസിക തിരിച്ചുവരവ് നടത്താനുള്ള മികച്ച അവസരമുണ്ട്.