❝ഓസ്കാർ ജേതാക്കളെ വരെ നാണിപ്പിക്കുന്ന പ്രകടനം വേൾഡ് കപ്പിൽ കാഴ്ചവെച്ച ബ്രസീലിയൻ ഇതിഹാസം❞ |Qatar 2022

ഓരോ വേൾഡ് കപ്പ് അവസാനിക്കുമ്പോഴും മറക്കാൻ സാധിക്കാത്ത നിരവധി മനോഹര മുഹൂർത്തങ്ങളാണ് ഉടലെടുക്കുന്നത്. അതിൽ വിവാദം നിറഞ്ഞ പല സംഭവങ്ങളും ആരാധകരുടെ മനസ്സിലേക്ക് ഇടക്കിടെ എത്തിനോക്കും. 2002 ൽ കൊറിയയിലെ ജപ്പാനിലുമായി നടന്ന വേർഡ് കപ്പിൽ അങ്ങനെയൊരു മരകാക്കനാവാത്ത നിമിഷം പിറന്നിരുന്നു.

സംഘാടക മികവ് കൊണ്ടും ഏഷ്യയിലെ വേൾഡ് കപ്പ് മികച്ച നിലവാരമാണ് പുലർത്തിയത്.ബ്രസീൽ അഞ്ചാം കിരീടം നേടിയ വേൾഡ് കപ്പിൽ ഇന്റർ മിലാനിലെ പരുക്കിന് ശേഷം റൊണാൾഡോ ടോപ്പ് ലെവലിലേക്കുള്ള തിരിച്ചുവരവ് കാണേണ്ട ഒരു കാഴ്ചയായിരുന്നു.ഇതിഹാസ സ്‌ട്രൈക്കർ തന്റെ പേരിൽ എട്ട് ഗോളുകൾ നേടി ടൂർണമെന്റ് പൂർത്തിയാക്കി. ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് തുർക്കിയെയും ദക്ഷിണ കൊറിയയെയും ഉണ്ടായിരുന്നു. റൊണാൾഡീഞ്ഞോയുടെ കരിയില കിക്കുമെല്ലാം ലോകകപ്പിലെ മറക്കാനാവാത്ത കാഴ്ചകൾ ആയിരുന്നു.

പക്ഷേ ആ ലോകകപ്പിൽ നിന്ന് ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം നടന്നത് ബ്രസീലിയൻ ഇതിഹാസം റിവാൾഡോയുടെ പേരിലായിരുന്നു. ബ്രസീൽ തുർക്കി ഗ്രൂപ്പ് മത്സരത്തിലാണ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവം നടന്നത്. ബ്രസീൽ 2 -1 നു മുന്നിട്ടു നിൽക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിന് അനുകൂലമായി ഒരു കോർണർ കിക്ക് ലഭിച്ചു. കോർണർ കിക്കെടുക്കാൻ നിന്ന റിവാൾഡോയുടെ അടുത്തേക്ക് തുർക്കിഷ് താരം ഹകൻ അൻസാൽ പന്തടിച്ചു.

എന്നാൽ പന്ത് കൊണ്ടടിച്ചത് രിവാൾഡോയുടെ കാലിലാണ്. എന്നാൽ പന്ത് ശരീരത്തിൽ കൊണ്ട് റിവാൾഡോ മുഖം പൊത്തി താഴക്ക് വീണു വേദന കൊണ്ട് പുളഞ്ഞു. അതോടെ ഇരു ടീമുകളുടെയും താരനാണ് തമ്മിൽ ചെറിയ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.അതിശയകരമെന്നു പറയട്ടെ റഫറി റിവാൾഡോയുടെ തന്ത്രത്തിൽ വീണു, കളിയിലെ രണ്ടാമത്തെ മഞ്ഞക്കാർഡുമായി തുർക്കിഷ് താരം പുറത്തേക്ക് പോയി.

ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ രിവാൾഡോയിൽ നിന്നും നിന്ന് ഇങ്ങനെയൊന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല.തുടർന്ന് ഫിഫ അദ്ദേഹത്തിന് പിഴ ചുമത്തി.കളിയിലുടനീളം സംശയാസ്പദമായ റഫറിയിങ്ങിൽ ടർക്കിഷ് ഡിഫൻഡർ ഉൻസാൽ പ്രകോപിതനായിരുന്നു.റൊണാള്‍ഡോയും റിവാല്‍ഡോയുമായിരുന്നു അന്ന് ബ്രസീലിനായി സ്കോര്‍ ചെയ്തത്.ഹസൻ സാസ് ആണ് തുർക്കിയുടെ ആശ്വാസ ഗോൾ നേടിയത് .